ആഞ്ഞടിച്ച് മിന്നല്‍ ചുഴലി ; വടകരയിൽ കടകള്‍ നിലംപൊത്തി ; യുവാവ് രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും വ്യാപകനാശം. വടകരയില്‍ അപ്രതീക്ഷിതമായുണ്ടായ മിന്നല്‍ ചുഴിയില്‍ വ്യാപക നാശമുണ്ടായി.വടകര സ്റ്റാന്‍ഡ് ബാങ്ക്സിൽ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ കെട്ടിടങ്ങളുടെ മേല്‍ക്കുരയിലെ ഷീറ്റ് വാഹനങ്ങള്‍ക്ക് മുകളില്‍ വീണു. ചില വാഹനങ്ങള്‍ക്ക് കേടുപറ്റി. നാല് പെട്ടിക്കടകളും കാറ്റില്‍ നിലംപൊത്തി. സമീപത്ത് നിന്ന ഒരാള്‍ തലനാരിഴക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പലയിടത്തും മരം വീണ് വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. കുറ്റ്യാടി , കാതോട് ഭാഗങ്ങളിലാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. കനത്ത മഴയിൽ വിലങ്ങാട് പുഴയിൽ മലപ്പെള്ളപ്പാച്ചിലുണ്ടായി. ഇരുവഞ്ഞി- ചാലിയാർ പുഴയുടെ കൈവഴികളെല്ലാം നിറഞ്ഞുകവിഞ്ഞ് സമീപ പ്രദേശങ്ങളില്‍ വെള്ളം കയറി. ജില്ലയിൽ കക്കയത്ത് 24 മണിക്കൂറിനിടെ 124 മില്ലീ മീറ്റര്‍ മഴ കിട്ടി. മഴക്കെടുതിയിൽ ഇതുവരെ 33 വീടുകൾ ഭാഗികമായി തകർന്നു.അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ : ഡെപ്യൂട്ടി എം.ഡി. കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

0
മുംബൈ : എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ്...

രാഗേഷ് കാരണമാണ് രണ്ട് എം എൽ എമാരെ യു ഡി എഫിന് കൂടുതൽ കിട്ടിയത്...

0
കണ്ണൂർ: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിന്...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...