തുര്‍ക്കി ഭൂകമ്പം ; നാല് ദിവസത്തിന് ശേഷം തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് 10 ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും ജീവനോടെ പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

അങ്കാറ : തുര്‍ക്കി ഭൂകമ്പത്തിന് നാല് ദിവസത്തിന് ശേഷം തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് 10 ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ രക്ഷിച്ചതായി റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലെ അതിര്‍ത്തിയിലും വ്യാപകമായ നാശനഷ്ടങ്ങള്‍ക്കിടയിലും അതിജീവിച്ചവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിനിടെയാണ് ദിവസങ്ങളോളം തണുത്തുറഞ്ഞ അവസ്ഥയില്‍ കുടുങ്ങിയ യുവതിയെയും കുഞ്ഞിനെയും രക്ഷപെടുത്തിയത്. തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് യാഗിസ് ഉലാസ് എന്ന കുഞ്ഞിനെ രക്ഷപെടുത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ കുഞ്ഞ് കരഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

ഒരു എമര്‍ജന്‍സി ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് പാരാമെഡിക്കുകള്‍ കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന്‍റെ അമ്മ ബോധാവസ്ഥയില്‍ മരവിച്ച നിലയിലായിരുന്നു. തുടര്‍ ചികിത്സക്കായി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെയും അമ്മയുടെയും അതിജീവനം കഠിനമായ ശൈത്യകാലത്ത് രക്ഷാപ്രവര്‍ത്തകരുടെ ആവേശം ഉയര്‍ത്താന്‍ സഹായിച്ചു. പലപ്പോഴും അതിജീവിച്ചവരേക്കാള്‍ കൂടുതല്‍ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...