Wednesday, December 6, 2023 12:59 pm

ഓപ്പറേഷന്‍ ലോട്ടസ് കേസില്‍ എൻ.ഡി.എ കേരള കൺവീനർ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്കൗട്ട് നോട്ടീസ്

ഹൈദരാബാദ് : തെലങ്കാന  ഓപ്പറേഷന്‍ ലോട്ടസ് കേസില്‍ എൻ.ഡി.എ കേരള കൺവീനർ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്കൗട്ട് നോട്ടീസ്. ടി.ആർ.എസ് എം.എൽ.എമാരെ പണംനൽകി ബി.ജെ.പിയിലെത്തിക്കാൻ ശ്രമിച്ചെന്ന കേസിലാണ് തെലങ്കാന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) നടപടി. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

എസ്.ഐ.ടി സമൻസിൽ ചോദ്യംചെയ്യാൻ മൂന്നുപേരും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന്‍റെ നീക്കം. സമൻസ് അയച്ചവരിൽ ബി. ശ്രീനിവാസ് മാത്രമാണ് ചോദ്യംചെയ്യലിനെത്തിയത്. ഇവരെ അറസ്റ്റ് ചെയ്യാൻ എസ്.ഐ.ടി തെലങ്കാന ഹൈക്കോടതിയുടെ നിയമോപദേശം തേടിയിരുന്നു.

ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാനുള്ള ഗൂഢനീക്കത്തിൽ പ്രധാന പങ്കുവഹിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി തലവനുമായ കെ. ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്‌തെന്നാണ് കെ.സി.ആർ ആരോപിച്ചത്. ഇതിനുപുറമെ 50 ലക്ഷം രൂപ വീതം കൂറുമാറാൻ ഭരണകക്ഷി എം.എൽ.എമാർക്ക് ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും തെലങ്കാന മുഖ്യമന്ത്രി ഹാജരാക്കിയിരുന്നു. എന്നാൽ ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ബി.ജെ.പിയുടെ വാദം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണിച്ചുകുളങ്ങര കൊലക്കേസ് ; അന്തിമവാദം അടുത്തമാസം

0
ദില്ലി : കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ...

ഫോബ്സ് പട്ടിക : ഏറ്റവും ശക്തരായ സ്ത്രീകളിൽ നാല് ഇന്ത്യക്കാരും

0
അമേരിക്ക : 2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക...

കറിവേപ്പിലയും തുളസിയും ഇനി തഴച്ചു വളരും ; ഇവ ഇട്ടു നൽകിയാൽ മതി

0
വീടുകളിലുണ്ടാകുന്ന പ്രധാനപ്പെട്ട സസ്യങ്ങളാണ് കറിവേപ്പിലയും തുളസിയും. മിക്കവാറും വീടുകളിൽ ഇവയുണ്ടാകും. പലപ്പോഴുമുള്ള...

കുടുംബത്തിൽ സൈനികരുണ്ടോ? എങ്കിൽ ആൾട്ടോ വിലക്കുറവിൽ വാങ്ങാം..! ചെയ്യേണ്ടത് ഇത്രമാത്രം

0
രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് കാർ ഏതെന്ന ചോദ്യത്തിന് എല്ലാവരുടെയും മനസിൽ...