ന്യൂഡൽഹി: തിരുവോണ നാളിൽ പ്രധാനമന്ത്രി മോദിയെ തുഷാർ വെള്ളാപ്പള്ളി കുടുംബസമേതം സന്ദർശിച്ചു. ഭാര്യ ആശ തുഷാർ, മകൻ ദേവ്തുഷാർ എന്നിവർക്കൊപ്പമാണ് ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രി മോദിയെ കണ്ടത്. ഇന്ന് വൈകിട്ട് നാല് മണിയോടെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ തുഷാർ വെള്ളാപ്പള്ളിയും കുടുംബവും പ്രധാനമന്ത്രിക്ക് ഓണസമ്മാനങ്ങൾ നൽകി. കേരളീയ തനത് വസ്ത്രങ്ങളും ഉപഹാരങ്ങളുമാണ് സമ്മാനമായി നൽകിയത്. രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചുവെന്ന് പിന്നീട് തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ അറിയിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ എന്നിവരുടെ സുഖവിവരങ്ങൾ പ്രധാനമന്ത്രി തേടിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൻഡിഎ മികച്ച പ്രവർത്തനം നടത്തുന്നതായും തദ്ദേശ തെരത്തെടുപ്പിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതായും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























