മലപ്പുറം : തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിലെ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു, ഇയാളുടെ രണ്ടു സഹോദരങ്ങൾ, അച്ഛൻ, സുഹൃത്ത് തുടങ്ങി അഞ്ച് പേരാണ് അറസ്റ്റിലായിരുന്നത്. മഞ്ചേരി കോടതി റിമാൻഡ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കും. കൊലപാതകം നടന്ന ദിവസവും പ്രതി കോൺഗ്രസ് നേതാക്കളോടൊപ്പം ഉണ്ടായിരുന്നു. അന്വേഷണം വഴിതെറ്റിയ്ക്കുന്നതിനായി രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സ്വർണം വിൽപ്പന നടത്തിയ തുവ്വൂരിലെ ജ്വല്ലറികളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. അതേസമയം സുചിതയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്താനിരുന്ന പോലീസ് സ്റ്റേഷൻ മാർച്ച് ഒഴിവാക്കിയിട്ടു. പ്രതി വിഷ്ണുവിനെ സംരക്ഷിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാകമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























