പ്രസവാനന്തര വിഷാദം ; അമ്മമാര്‍ അറിയേണ്ട കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഒരു സ്ത്രീയുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഗര്‍ഭകാലം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഈ സമയത്തും പ്രസവാനന്തരവും കാര്യമായി ശ്രദ്ധ ചെലുത്തേണ്ടതാണ്. അമ്മയുടെയും കുഞ്ഞിന്‍റെയും മൊത്തത്തിലുള്ള ആരോഗ്യത്തിനുവേണ്ടി ശാരീരിക ആരോഗ്യ കാര്യങ്ങളിലെന്നപോലെ തന്നെ മാനസിക ക്ഷേമത്തിനും പ്രധാന്യം നല്‍കണം. ഈ സമയത്ത് മാനസികാരോഗ്യം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവഗണിക്കുന്നത് നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുകയും അത് അമ്മയും കുഞ്ഞുമായുള്ള ബന്ധത്തെ പോലെ ബാധിക്കുകയും ചെയ്യും.

കൂടാതെ പ്രസവാനന്തര വിഷാദം (PPD – Postpartum Depression), ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോയാല്‍ മുലയൂട്ടലിനെയും മൊത്തത്തിലുള്ള അമ്മയുടെയും കുഞ്ഞിന്‍റെയും ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കും. പ്രസവാനന്തര മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നത് കുഞ്ഞിന്‍റെ വികാസത്തിനെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം മാതൃത്വത്തിന്‍റെ വെല്ലുവിളികളെ തരണം ചെയ്യാനും അമ്മമാര്‍ക്ക് സഹായകരമാകും. മാനസികാരോഗ്യം പരിപാലിക്കുന്നതിലൂടെ അമ്മയ്ക്കും കുഞ്ഞിനും കുടുംബത്തിന്‍റെ ക്ഷേമത്തിനും വഴിത്തെളിയിക്കും.

ഗര്‍ഭിണികളുടെ മാനസികാരോഗ്യം ; ഗര്‍ഭധാരണം പരിവര്‍ത്തനത്തിന്‍റെയും അനിശ്ചിതത്വത്തിന്‍റെയും കാലഘട്ടമായതിനാല്‍ ഗര്‍ഭിണികളുടെ മാനസികാരോഗ്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭധാരണത്തിനു ശേഷമോ പ്രസവാനന്തരമോ അമ്മമാര്‍ക്ക് ചില മാനസിക വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, പൂനെയിലുള്ള ലുല്ലനഗര്‍ മദര്‍ഹുഡ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രീഷ്യന്‍ ആന്‍ഡ് ഗൈനക്കോളജിസ്റ്റായ ഡോ.പായല്‍ നാരംഗ് പറയുന്നത് ഗര്‍ഭിണികളായ ഓരോ അഞ്ചില്‍ ഒരാള്‍ക്ക് ഗര്‍ഭകാല ഉത്കണ്ഠയും നിരാശയും അനുഭവപ്പെടുന്നു എന്നാണ്.

ഗര്‍ഭധാരണത്തില്‍ പലതരം വികാരങ്ങളിലൂടെ ഗര്‍ഭിണികള്‍ കടന്നു പോകുന്നു. അവയെല്ലാം പോസിറ്റീവ് ആയിരിക്കണമെന്നില്ല. ഈ സമയത്ത് ഉത്കണ്ഠയോ, നിരാശയോ അനുഭവപ്പെടുകയാണെങ്കില്‍ പ്രത്യേകിച്ച് ഒരു സ്ത്രീയുടെ ആദ്യ അല്ലെങ്കില്‍ അപ്രതീക്ഷിത ഗര്‍ഭമാണെങ്കില്‍ മാനസികമായ പല പിരിമിറുക്കങ്ങളും സംഭവിക്കാം. ചില സ്ത്രീകള്‍ക്ക് പ്രസവശേഷം വിഷാദാവസ്ഥയോ ഉത്കണ്ഠയോ അനുഭവിക്കുന്നു. സ്റ്റാറ്റ്‌പേള്‍സ് സ്‌റ്റേറ്റ് പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ഓരോ 7 സ്ത്രീകളിലും ഒരാള്‍ക്ക് പ്രസവാനന്തര വിഷാദം (പിപിഡി) ഉണ്ടാകാം എന്നാണ്. കൂടാതെ പിപിഡി ഇവരില്‍ കൂടുതല്‍ കാലം നിലനില്‍ക്കുകയും സാധാരണ പ്രവര്‍ത്തനത്തിലേക്ക് മടങ്ങാനുള്ള സ്ത്രീകളുടെ കഴിവിനെ ഗണ്യമായി ബാധിക്കുകയും ചെയ്യുന്നു. ബേബി ബ്ലൂസ് (പ്രസാവനന്തരം കുറച്ച് ദിവസങ്ങളിലൂണ്ടാകുന്ന വിഷാദം) ഉള്ള സ്ത്രീകള്‍ക്ക് ഇത് ഹ്രസ്വ കാലം നിലനിന്നേക്കും. ഒരു അമ്മക്ക് തന്‍റെ കുട്ടിയുമായി പങ്കിടുന്ന ബന്ധത്തെപ്പോലും ഇത് ബാധിച്ചേക്കുമെന്ന് പഠനത്തില്‍ ചൂണ്ടി കാണിക്കുന്നു.

ഉത്കണ്ഠ ; സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്‍റെ പ്രതികരണമാണ് ഉത്കണ്ഠ. എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് ഒരാള്‍ അനുഭവിക്കുന്ന ഭയത്തിന്‍റെ അവസ്ഥയാണിത്. ഗര്‍ഭകാലം എന്നത് ഈ വികാരങ്ങള്‍ മനസ്സിലേക്ക് എളുപ്പത്തില്‍ കടക്കുന്ന ഒരു സമയമായതിനാല്‍ ഗര്‍ഭിണികളുടെ വികാരങ്ങള്‍ നിരീക്ഷിക്കുകന്നത് നിര്‍ണായകമാണ്. വളരെയധികം വിഷമിക്കുന്ന സ്ത്രീകള്‍ക്ക് ഉത്കണ്ഠ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. താന്‍ ഒരു നല്ല രക്ഷിതാവാകില്ല എന്നോ അല്ലെങ്കില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതിന്‍റെ ഉത്തരവാദിത്വം തങ്ങള്‍ക്ക് താങ്ങാനാകുന്നില്ലെന്നോ തുടങ്ങിയുള്ള പലതരം ആശങ്കകള്‍ ഉത്കണ്ഠയുണ്ടാക്കാം.

ഒസിഡി (ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ ; അനാവശ്യമായി ചിന്തകള്‍ കാരണമുള്ള ആശങ്കള്‍ നിമിത്തം ചിലപ്രവൃത്തികള്‍ സ്വയം നിര്‍ബന്ധപൂര്‍വ്വം ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന പെരുമാറ്റമാണിത്. ഭക്ഷണ ക്രമക്കേടുകള്‍, ശരീരഭാരം, ശരീര പ്രതിച്ഛായ എന്നിവയില്‍ ശ്രദ്ധിച്ചോ അല്ലാതെയോ പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് പോകുമ്പോള്‍ ഗുരുതരമായ അസ്വസ്ഥതകളിലേക്ക് നയിക്കുന്നു. ഇത് ദോഷകരമായ മാനസികമായ പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കിയേക്കും. പ്രതിരോധ വഴികള്‍ ഗര്‍ഭിണികള്‍ക്കോ അമ്മമാര്‍ക്കോ മാനസികാരോഗ്യത്തില്‍ പ്രയാസങ്ങള്‍ സ്വയം തോന്നിയാലും ഡോക്ടറുമായി മറ്റും തുറന്ന് സംസാരിക്കുക. അത് ഗര്‍ഭകാലത്തും അതിനുശേഷവും അവര്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കാന്‍ സഹായിക്കും. ഗര്‍ഭകാലത്തും അതിനുശേഷവും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരു സ്ത്രീക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അത്തരത്തില്‍ വിഷമിക്കുന്നതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നല്‍കുക. സ്വന്തം കുഞ്ഞിന് വേണ്ടി കഴിയുന്നത്ര സ്വയം ശാരീരകവും മാനസികവുമായ കാര്യങ്ങളില്‍ പരിപാലിക്കാന്‍ കൂടി ശ്രമിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മതിയായ ഉറക്കം നേടുക, ആരോഗ്യമുള്ള കുഞ്ഞിന്‍റെ ജനനത്തിനും സ്വന്തം ആരോഗ്യത്തിനുമുള്ള വിറ്റാമിനുകള്‍ കഴിക്കുക്കുക. വിഷമമോ സങ്കടമോ പരിഭ്രാന്തിയോ ആണെങ്കില്‍ അതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....