ചപ്പമലയിൽ കടുവകൾ ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കേ​ള​കം: കൊ​ട്ടി​യൂ​ർ ജ​ന​വാ​സ മേ​ഖ​ല​യാ​യ ച​പ്പ​മ​ല​യി​ൽ ക​ടു​വ​യെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി വ​നം വ​കു​പ്പ്. ക​ടു​വ​ക്കൂ​ട്ട​ത്തെ ക​ണ്ടു​വെ​ന്ന് പ​റ​യു​ന്ന ച​പ്പ​മ​ല പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി.കൊ​ട്ടി​യൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ സൂ​ധീ​ർ ന​രോ​ത്തി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം കൊ​ട്ടി​യൂ​ർ വെ​സ്റ്റ​ഡ് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ സ​ജീ​വ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് ച​പ്പ​മ​ല-37 ാം മൈ​ൽ റോ​ഡി​ന്റെ പ​രി​സ​ര​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​യി​ലും ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​തി​യ കാ​ൽ​പ്പാ​ടു​ക​ളോ മ​റ്റോ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ വീ​ട്ട​മ്മ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ ക​ടു​വ​ക്കൂ​ട്ട​ത്തെ ക​ണ്ടു​വെ​ന്ന് പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക സം​ഘം തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ക​ടു​വ​യെ ക​ണ്ടു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് വ​ന​പാ​ല​ക​ർ ര​ണ്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​മ​റ പ​രി​ശോ​ധി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​ട്രോ​ളി​ങ് ന​ട​ത്തു​മെ​ന്നും കൊ​ട്ടി​യൂ​ർ വെ​സ്റ്റ​ഡ് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞു. ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​നു പു​റ​മെ വ​ന​പാ​ല​ക​ർ വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന​യും ന​ട​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....