അതിരുങ്കലിൽ വീണ്ടും പുലി ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : അതിരുങ്കൽ അഞ്ചുമുക്കിൽ വീണ്ടും പുലി ഇറങ്ങി. നെല്ലിക്ക കച്ചവടക്കാരിയുടെ മുന്നിലേക്കാണ് പുലി എടുത്ത് ചാടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. അഞ്ചുമുക്കിൽ റോഡിലൂടെ നടന്നു പോയ തമിഴ്നാട് സ്വദേശിയായ നെല്ലിക്ക കച്ചവടക്കാരിയുടെ മുന്നിലേക്ക് പുലി ചാടി വീഴുകയായിരുന്നു. ഭയന്ന് വിറച്ച കച്ചവടക്കാരി തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറുകയും ഇവർ മയങ്ങി വീഴുകയും ചെയ്തു. പ്രദേശവാസിയായ അഞ്ചുമുക്ക് തറമേൽ മഠത്തിൽ ഉഷയും പുലിയെ കണ്ടതായി പറയുന്നു.

പ്രദേശത്ത് പുലി ശല്യം രൂക്ഷമാവുകയാണെന്നും റബ്ബർ തോട്ടങ്ങളിലെ കാടുകൾ വെട്ടി തെളിക്കാത്തത് പുലി ഇറങ്ങുന്നതിന് പ്രാധാന കാരണമാകുന്നു എന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് മുൻ ജില്ലാ പഞ്ചായത്ത് അംഗം ബിനിലാലിന്റെ വീട്ടുമുറ്റത്തും പുലിയിറങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപാണ് സമീപപ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പെൺപുലി അകപ്പെട്ടത്. കൂടൽ, പാക്കണ്ടം, അതിരുങ്കൽ പ്രദേശങ്ങളിൽ മാസങ്ങളായി പുലി ശല്യം രൂക്ഷമാണ്. ഒരു പെൺപുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു എങ്കിലും പ്രദേശത്ത് വേറെയും പുലികൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ നിരവധി ആടുകളെ ആണ് പുലി പിടിച്ചത്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ആളുകൾ പകൽ പോലും പുറത്ത് ഇറങ്ങാൻ മടിക്കുന്നു എന്നും പ്രദേശവാസികൾ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...