കോന്നി : തണ്ണിത്തോട്ടില്‍ പുലിയുടെ ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശി വടക്കേതില്‍ ബിനീഷ് മാത്യു (37) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് ഉച്ചക്ക് 12 മണിയോടെ തണ്ണിത്തോട് പ്ലാന്റെഷനില്‍ സി.ഡിവിഷനില്‍ മേടപ്പാറ ആയിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട ബിനീഷ് മാത്യു. റബര്‍ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെ പുലി ബിനീഷിന്റെമേല്‍ ചാടിവീഴുകയായിരുന്നു. കഴുത്തിന് പിടുത്തമിട്ട് വലിച്ചു കൊണ്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ള തൊഴിലാളികള്‍ ബഹളം ഉണ്ടാക്കിയതിനാല്‍ ബിനീഷിനെ ഉപേക്ഷിച്ച് പുലി കടന്നുകളഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി ബിനീഷും ഭാര്യ സിനിയും തണ്ണിത്തോട്ടിലാണ് താമസം. പ്ലാന്റെഷനിലെ ടാപ്പിംഗ് തൊഴിലുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഇവിടെ വന്നത്. തണ്ണിത്തോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.