മൂന്നാര്‍ : മൂന്നാര്‍ കണ്ണന് ദേവന് കമ്പനി കന്നിമല എസ്റ്റേറ്റ് ലോയര്‍ ഡിവിഷനില്‍ മൂന്നാം നമ്പര്‍ തോട്ടത്തില്‍ നാല് പശുക്കിടാക്കളെ കടുവ ആക്രമിച്ചു കൊന്ന നിലയില്‍. എസ്റ്റേറ്റ് തൊഴിലാളി കസമുത്തുവിന്റെ പശുക്കിടാക്കളെയാണ് കൊന്നത്. ശനി രാവിലെ കാട്ടില്‍ മേയാന്‍ വിട്ടതായിരുന്നു. തോട്ടത്തില്‍ കൊളുന്ത് നുള്ളാന്‍ പോയ തൊഴിലാളികളാണ് ജഡങ്ങള്‍ കണ്ടത്. മൂന്നാറില്‍നിന്ന് വനപാലകരെത്തി അന്വേഷണം നടത്തി. രണ്ടു വര്‍ഷത്തിനിടെ ഇരുപതോളം പശുക്കളെയാണ് കടുവ കൊന്നത്. പകല്‍ തേയില തോട്ടത്തില്‍ കടുവ ഇറങ്ങുന്നത് തൊഴിലാളികളെ ഭീതിയിലാഴ്ത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ വനംവകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കിടാങ്ങളെ കൊന്നു
RECENT NEWS
Advertisment