ടൈഗർ സ്‌പോർട്ട് 800 അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ട്രയംഫിന്റെ ടൈഗര്‍ സ്‌പോർട്ട് 800 അവതരിപ്പിച്ചു. ടൈഗര്‍ 850-യ്ക്ക് പകരക്കാരനായാണ് 800-ന്റെ വരവ്. 115 എച്ച്.പി കരുത്തും 84 എൻ.എം ടോർക്കുമുള്ള പുതിയ 798 സി.സി. 3സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ടൈ​ഗർ 900 ജി.ടിയേക്കാളും കൂടുതൽ ശക്തനാണ് സ്‌പോട്ട് 800. 2025 മാർച്ച് മുതൽ ആ​ഗോള തലത്തിൽ വാഹനം ലഭ്യമാകും. ഇന്ത്യയിലിത് ചിലപ്പോൾ ഒരു വർഷംകൂടി നീണ്ടേക്കാം. ടൈഗര്‍ 660-യുമായി ഏറെ സാമ്യമുള്ളതാണ് 800-ന്റെ ഡിസൈൻ. കാഴ്ചയില്‍ സ്‌പോര്‍ട്ടി ഭാവമാണുള്ളത്. ഡ്യൂവൽ എൽ.ഇ.ഡി ഹെഡ്ലാമ്പ്, മാനുവലി അഡ്ജസ്റ്റ് ചെയ്യാവുന്ന വൈസർ, കനം കുറഞ്ഞ അലൂമിനിയം അലോയ് വീലുകൾ, വീതിയേറിയ ഹാൻഡിൽ ബാർ, ആകര്‍ഷകമായ രൂപത്തിലുള്ള ഫ്യുവല്‍ ടാങ്ക്, ടേൺ ബൈ ടേൺ നാവി​ഗേഷനും സ്മാർട് ഫോൺ കണക്ടിവിറ്റി സംവിധാനങ്ങളോടുകൂടിയ എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്രസ്റ്റർ എന്നിവയാണുള്ളത്. ഡെറ്റോണ 650, ടൈ​ഗർ 650 മോഡലുകളുടെ അതേ ഡിസ്പ്ലേയാണിത്.

17 ഇഞ്ച് ടയറുകളാണ് മുന്നിലും പിന്നിലും. 850-യിൽ ഇത് 19,17 ആയിരുന്നു. മുന്നിൽ 120/70-ZR17, പിന്നിൽ 180/55-ZR 17 സ്റ്റിക്കി സ്പോർട്-ടൂറിങ് മിഷലിൽ ടയറുകളാണുള്ളത്. സ്പോർട്, റെയിൻ, റോഡ് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണുള്ളത്. ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ ചാനൽ എബിഎസ് സംവിധാനങ്ങളുമുണ്ട്. ‘ഷോവ’യുടെ 41എംഎം യുഎസ്ഡി ഫോർക്കും മോണോഷോക്കുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.മുൻഭാ​ഗത്ത്, റേഡിയൽ മൗണ്ടഡ് 4-പിസ്റ്റൺ കാലിപ്പറുകളുമായി യോജിപ്പിച്ച 310എം.എം ഡിസ്ക് ബ്രേക്കും പിന്നിൽ സിങ്കിൾ പിസ്റ്റൺ കാലിപ്പറുള്ള 255 എം.എം ഡിസ്ക് ബ്രേക്കുമാണ് ഉള്ളത്. 18.6 ലിറ്റർ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള സ്പോർട് 800-ന്, 214 കിലോ​ഗ്രാമാണ് ഭാരം. യെല്ലോ, ബ്ലൂ, ബ്ലാക്ക്, ​ഗ്രേ എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും.ബി.എം.ഡബ്ല്യൂ F900 XR, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V2, വരാനിരിക്കുന്ന കവാസാക്കി വെർസിസ് 1100 എന്നിവയാണ് ടൈഗര്‍ സ്‌പോർട്ട് 800-ന്റെ എതിരാളികൾ. 12620 പൗണ്ടാണ് യൂറോപ്യൻ മാർക്കറ്റില ‍വാഹനത്തിന്റെ വില. ഇതനുസരിച്ച് ഏകദേശം 13ലക്ഷം രൂപയായിരിക്കും ഇന്ത്യയിലെ എക്സ് ഷോറും വില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....