വിഷപ്പുക ശ്വസിച്ച് ഡൽഹി ; വായുമലിനീകരണം ഇന്നും അതിരൂക്ഷം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നിൽക്കുന്നത്. ഡൽഹി ആനന്ദ് വിഹാറിൽ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ൽ എത്തി. ഇന്ന് കാലത്തും കനത്ത പുകമഞ്ഞാണ് ഡൽഹി ഒട്ടാകെ അനുഭവപ്പെട്ടത്. ആഴ്ച അവസാനം ആയതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതൽ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡൽഹി വീഴുമെന്നാണ് പ്രവചനം.

ദീപാവലി കൂടെ വരുന്നതിനാൽ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡൽഹി സർക്കാർ കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മലിനീകരണ വിഷയത്തിൽ കണ്ണടയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്രസർക്കാരിനെയും പഞ്ചാബ്, ഹരിയാന സർക്കാരുകളെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണഘടനയുടെ 21ആം വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് സുരക്ഷിതമായ അന്തരീക്ഷത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ കോടതി എങ്ങനെയാണ് നിങ്ങൾ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ പോകുന്നതെന്ന് ആഞ്ഞടിച്ചു. ഉത്തരവുകൾ നടപ്പാക്കുന്നതും നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നതും മാത്രമല്ല, ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ എന്ത് നടപടിയാണ് നിങ്ങൾ സ്വീകരിക്കാൻ പോകുന്നത് എന്നാണ് ചോദ്യം. എല്ലാ കാര്യങ്ങളും കൃത്യമായി നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്തനുള്ള സമയമായി സുപ്രീംകോടതി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...