വയനാട്ടിലെ പ്രചാരണത്തിൽ സജീവമായി അപരാജിത രാജ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വയനാട്ടിൽ താരമായി മാറിയ അപരാജിത രാജ ഇത്തവണയും സജീവമാണ്. അമ്മ ആനി രാജയ്ക്ക് ഒപ്പം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അപരാജിതയുമെത്തി. വൈറൽ പാട്ടുകളും മുദ്രാവാക്യങ്ങളും ഒക്കെയായി അപരാജിതയും പ്രചാരണത്തിന് ഉണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വൈറലായിരുന്നു അപരാജിതയുടെ പാട്ടും മുദ്രാവാക്യവും. സിപിഐ ക്യാമ്പുകൾക്ക് ആവേശം പകർന്ന് താളത്തിൽ ഈണത്തിൽ മുദ്രാവാക്യങ്ങൾ. ഇത്തവണ സത്യൻ മൊകേരിക്ക് കരുത്ത് പകരാനാണ് അമ്മയ്ക്കൊപ്പം അപരാജിതയുടെ വരവ്. പ്രിയങ്കയ്ക്ക് എതിരെ വേണ്ടത്ര പ്രചരണം ഇല്ലേ ? വയനാട് ഗാന്ധി കുടുംബം കുടുംബ മണ്ഡലമാക്കുകയാണോ ? തുടങ്ങിയ ചോദ്യങ്ങൾക്ക് അപരാജിതയുടെ മറുപടിയിങ്ങനെ- “എതിരെ നിൽക്കുന്ന സ്ഥാനാർത്ഥിയുടെ വലിപ്പം നോക്കിയിട്ടല്ല ഞങ്ങൾ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. ഞങ്ങളുടെ രാഷ്ട്രീയം മുറുകെ പിടിച്ചാണ് മുന്നോട്ടു പോകുന്നത്. ഞങ്ങളുടെ രാഷ്ട്രീയത്തെ മുൻനിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്”. ജെ എൻ യുവിലെ സമരവീര്യമാണ് പ്രചാരണ രംഗത്ത് അപരാജിതയ്ക്ക് പിൻബലം. സുഹൃത്തുക്കളോടൊപ്പമായിരുന്നു കഴിഞ്ഞ തവണ അപരാജിതയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. ഇത്തവണയും സിപിഐ ക്യാമ്പിൽ കേൾക്കാം അപരാജിതയുടെ ജെ എൻ യു സ്റ്റൈൽ മുദ്രാവാക്യങ്ങൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....