നാട്ടുകാരെ വിറപ്പിച്ച കടുവ കെണിയിലായി

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് ചീയമ്പം പ്രദേശത്ത് നാട്ടുകാരെ വിറപ്പിച്ച കടുവ കെണിയിലായി. ചീയമ്പം 73 ആദിവാസി കോളനിയിലും ആനപ്പന്തി, ചെമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലുമാണ് കടുവ ഇറങ്ങിയത്. 19 ദിവസത്തിനു ശേഷമാണ് കടുവ പിടിയിലായത്. രാവിലെ ഏഴ് മണിയോടെയാണ് കടുവ കെണിയിലായത്.
മൂന്നു മാസത്തോളമായി കടുവ പ്രദേശത്ത് ജനങ്ങളില്‍ ഭീതി ഉളവാക്കിയിരുന്നു. കടുവയ്ക്ക് ഏകദേശം ഒന്‍പതു വയസ്സ് പ്രായമുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

19 ദിവസങ്ങള്‍ക്കു മുന്‍പാണ് കടുവയെ പിടികൂടാനുള്ള 2 കൂടുകള്‍ സ്ഥാപിച്ചത്. ഇതിനോടകം 15 ലധികം വളര്‍ത്തുമൃഗങ്ങളെ ഈ കടുവ കൊന്നുതിന്നു. നാട്ടുകാര്‍ക്കും പ്രദേശത്തുകൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്കും കടുവ ഭീതി ഉണ്ടാക്കിയിരുന്നു. സൗത്ത് വയനാട് ഫോറസ്റ്റ് ചെതലയം റേഞ്ചിലാണ് കടുവ പിടിയിലായത്. മുന്‍പും ഇതേ മേഖലയില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് ; അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന്...

0
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ...

16 കോടിയുടെ റോഡ് തകർന്നത് 16 ദിവസത്തിനുള്ളിൽ ; അഴിമതി തുറന്നുകാട്ടി ദൃശ്യങ്ങൾ വൈറൽ

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ്...