ടിക് ടോക് – റീൽസ് താരം ബലാത്സംഗക്കേസിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടിക് ടോക്, റീൽസ് താരം വിനീത് ബലാത്സംഗക്കേസിൽ പോലീസ് പിടിയിൽ. കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയിരുന്നു. മാത്രമല്ല, ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോൺ പരിശോധിച്ച പോലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി കണ്ടെത്തി.

കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും കാട്ടി അവരെ ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയിട്ടുണ്ടോ എന്നുള്ളതും പോലീസ് അന്വേഷിച്ചു വരികയാണ്.

ടിക് ടോകിൽ വീഡിയോകൾ ഇട്ട് താരമായ വിനീത് പിന്നീട് പല സമൂഹ മാധ്യമങ്ങളിലും വീഡിയോകളിട്ട് ഫാൻസ് വലയം തന്നെയുണ്ടാക്കി. വീട്ടമ്മമാരെയും പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകി സൗഹൃദം സ്ഥാപിക്കുന്നതാണ് വിനീതിൻ്റെ രീതി. പോലീസിൽ ജോലി ഉണ്ടായിരുന്ന താൻ ചില ശാരീരിക പ്രശ്നങ്ങൾ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊൾ ഒരു പ്രമുഖ ചാനലിൽ ജോലി ചെയ്യുന്നു എന്നുമാണ് ഇയാൾ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ റീൽസ് ഇടുന്നത് അല്ലാതെ ഇയാൾക്ക് മറ്റ് ജോലികൾ ഇല്ല എന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കെതിരെ കൺടോൺമെന്റ് പോലീസ് സ്റ്റേഷനിൽ മോഷണവും കിളിമാനൂർ പോലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉള്ളതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

കെ എസ് ആർ ടി സി ‘പിങ്ക് ബസ്’ എന്ന പേരിൽ ലേഡീസ് ഒൺലി...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ്...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...