മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതിൽ ബിനു തമ്പാൻ (45) ആണ് മരിച്ചത്. ഗുരുതരമായിപരിക്കേറ്റ വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാറിനെ (39) പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു ഇടിമിന്നലേറ്റത്. വീയപുരത്ത് മാര്‍ട്ടിന്റെ പുരയിടത്തിലെ മരങ്ങളുടെ മുകളിലിരുന്ന് മരം വെട്ടുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയും മിന്നലുമുണ്ടായത്.

മിന്നലേറ്റ് ഇരുവരും നിലത്ത് വീണു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം നാളെ വൈകിട്ട് 3ന് ഡാണാപ്പടി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. പിതാവ് പരേതനായ തമ്പാച്ചൻ. മാതാവ് ലീലാമ്മ..ഭാര്യ: റീന മക്കൾ: സ്നേഹ ബിനു, അലൻ ബിനു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....