അഴിമതിപ്പാതയിലെ ഉതിമൂട് വലിയകലുങ്ക് കനാല്‍പ്പാലത്തിന് താഴെ തടിലോറി കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട് വലിയകലുങ്ക് കനാല്‍പ്പാലത്തിന് താഴെ തടിലോറി കുടുങ്ങി. ആര്യങ്കാവിൽ നിന്നും തേക്കുതടി കയറ്റി ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് കനാല്‍പ്പാലവും റോഡും തമ്മിലുള്ള ഉയരക്കുറവ് മൂലം അടിയിൽ കുടുങ്ങിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ആര്യങ്കാവിൽ നിന്ന് തമിഴ്‌നാട് വഴി പോകേണ്ടതിന് പകരം ഗൂഗിൾ മാപ്പ് നിർദ്ദേശിച്ചതനുസരിച്ചാണ് ലോറി ഡ്രൈവര്‍ ഈ പാത തെരഞ്ഞെടുത്തത്. കനാല്‍പ്പാലത്തില്‍ ഇടിച്ച് തടി കെട്ടി ഉറപ്പിച്ച കയര്‍ പൊട്ടിയെങ്കിലും തടി താഴെ വീഴാഞ്ഞതുമൂലം വലിയ അപകടം ഒഴിവായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം കുറച്ചു സമയം തടസ്സപ്പെട്ടു. ലോറി പിന്നിലേക്കെടുത്ത് പാതയുടെ വശത്ത് നിര്‍ത്തിയിട്ടു.

യാത്ര തുടരണമെങ്കില്‍ ആര്യന്‍ങ്കാവില്‍ നിന്നും തൊഴിലാളികള്‍ എത്തി തടി വീണ്ടും ശരിയായി കയറ്റി കയറിട്ട് ഉറപ്പിച്ചെങ്കില്‍ മാത്രമെ യാത്ര തുടരാന്‍ കഴിയുള്ളു. സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും കനാല്‍പ്പാലത്തിന് താഴെ റോഡുമായുള്ള ഉയരം കൂട്ടുവാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കോടികൾ ചിലവഴിച്ച് നിർമ്മിച്ച റോഡിൽ ദീർഘവീക്ഷണമില്ലാത്ത നിർമ്മാണ രീതിയാണ് അവലംബിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.​”ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന ഡ്രൈവർമാർക്ക് ഈ റോഡിലെ ഇത്തരം കെണികളെക്കുറിച്ച് മുൻകൂട്ടി അറിയാൻ കഴിയില്ല. വലിയ വാഹനങ്ങൾ കടന്നുപോകുന്ന ഒരു പ്രധാന പാതയിൽ ഇത്തരം പാലങ്ങൾക്ക് ബദല്‍ സംവിധാനം കൊണ്ടുവരാത്തത് അധികൃതരുടെ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...