Wednesday, December 4, 2024 11:31 am

ആർബിഐ നിയന്ത്രിത വിപണികളിൽ സമയ മാറ്റം ; ഇന്ന് മുതൽ ഒരു മണിക്കൂർ നേരത്തെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ന് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വിപണികളുടെ വ്യാപാര സമയത്തിൽ മാറ്റം. കോവിഡ് 19 മഹാമാരിക്ക് മുമ്പുള്ള വ്യാപാര സമയം ആയിരിക്കും ഇന്ന് മുതൽ എന്ന് ആർബിഐ അറിയിച്ചു. ആർബിഐയുടെ നിയന്ത്രണത്തിലുള്ള വിപണികളിൽ ഇന്ന് രാവിലെ 9 മണി മുതൽ വ്യാപാരം ആരംഭിക്കും. നിലവിൽ രാവിലെ 10 മണിക്കാണ് മാർക്കറ്റുകൾ തുറക്കുന്നത്. കോവിഡ് 19 മഹാമാരി പടർന്നുപിടിച്ചതിൽ പിന്നെയാണ് വ്യാപാര സമയങ്ങളിൽ മുൻപ് മാറ്റം വരുത്തിയത്.

കോവിഡ് കേസുകൾ കുറഞ്ഞതോടുകൂടി യാത്ര നിയന്ത്രണങ്ങളും ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നീക്കിയതോടുകൂടി കോവിഡിന് മുമ്പുള്ള സമയത്തേക്ക് ധനവിപണികളുടെ പ്രവർത്തനം മാറ്റാൻ ആർബിഐ തീരുമാനിക്കുകയായിരുന്നു. കോവിഡിന് മുൻപ് രാവിലെ 9 മണി മുതൽ വ്യാപാരം ആരംഭിക്കുമായിരുന്നു. എന്നാൽ കോവിഡ് അതി രൂക്ഷമായി പടർന്നുപിടിക്കുകയും ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യ്തതോടു കൂടി വ്യാപാര സമയം മാറ്റുകയായിരുന്നു.

“കോവിഡ്-19 ഉയർത്തുന്ന അപകട സാധ്യതകൾ കണക്കിലെടുത്താണ് 2020 ഏപ്രിൽ 7 മുതലാണ് റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടർന്ന് നിയന്ത്രണങ്ങൾ ലഘൂകരിച്ച് വ്യാപാര സമയം. 2020 നവംബർ 9 മുതൽ ഭാഗികമായി പുനഃസ്ഥാപിച്ചു. നിലവിലെ സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ ആണ് എന്നാൽ ഇന്ന് മുതൽ ഈ വിപണികളുടെ വ്യാപാര സമയം രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് ആർബിഐ വ്യക്തമാക്കി.

ncs-up
kkkkk
dif
rajan-new
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബണ്ടുകൾ തകർന്നു ; മേപ്രാൽ പാടങ്ങൾ വെള്ളക്കെട്ടിൽ

0
മേപ്രാൽ : പെരിങ്ങര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി നടക്കുന്ന...

വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്

0
വയനാട് : വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ...

ശബരിമല തീര്‍ഥാടകന്‍ മല കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

0
ശബരിമല : ദര്‍ശനത്തിന് എത്തിയ ശബരിമല തീര്‍ഥാടകന്‍ മല കയറുന്നതിനിടെ...