കോന്നി : ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. അട്ടച്ചാക്കൽ സ്വദേശി വി.ആർ ഭവനിൽ അനീഷ് കുമാർ(38) ആണ് മരിച്ചത്. രാവിലെ 8.15 ഓടെ ആയിരുന്നു സംഭവം. അട്ടച്ചാക്കൽ വഞ്ചിപ്പടിക്ക് സമീപത്ത് വളവിൽ വെച്ചാണ് അപകടം നടന്നത്. കോന്നി ഭാഗത്തേക്ക് വന്ന ആനീഷ് സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ടിപ്പർ ലോറിയുടെ ടയറുകൾ അനീഷിന്റെ തലയിലൂടെ കയറി ഇറങ്ങുകയും അനീഷ് തൽക്ഷണം മരിക്കുകയുമായിരുന്നു. കോന്നി ഫയർഫോഴ്സ് സ്ഥലത്തെത്തി സംഭവ സ്ഥലം കഴുകി വൃത്തിയാക്കി. ശരീരഭാഗങ്ങൾ റോഡിൽ ചിതറി കിടന്നിരുന്ന അവസ്ഥയിലായിരുന്നുവെന്ന് ഫയർഫോഴ്സ് പറഞ്ഞു. കോന്നി പോലീസ് സ്ഥലത്തെത്തി നടപടികളിൽ സ്വീകരിച്ചു.
കൊറോണയും ലോക്ക് ഡൌനും ജില്ലയിലെ പാറമടകള്‍ക്കും ടിപ്പറുകള്‍ക്കും ബാധകമല്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇതൊക്കെ നിര്‍ബാധം പ്രവര്‍ത്തിക്കുകയാണ്. റോഡുകളില്‍ ടോറസും ടിപ്പറും നടത്തുന്നത് മരണപ്പാച്ചിലാണ്. അനധികൃത ലോഡുകളുമായി മല്ലപ്പള്ളിയില്‍ നിന്നും ഇന്നലെ മൂന്ന് ടോറസുകളും മൂന്ന് ടിപ്പറുകളും പോലീസ് പിടിച്ചെടുത്തിരുന്നു. കോന്നി മേഖലയില്‍ പോലീസിന്റെ കണ്മുമ്പില്‍ക്കൂടിയാണ് ടിപ്പറുകള്‍ അനധികൃതമായി ചീറിപ്പായുന്നത്.