പാറ ഉത്പന്നങ്ങള്‍ കയറ്റിയ ടിപ്പര്‍ ലോറികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് കോന്നി റോഡില്‍ പാറ ഉത്പന്നങ്ങള്‍ കയറ്റിയ ടിപ്പര്‍ ലോറികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പയ്യനാമണ്ണില്‍ നിന്നുള്ള പാറമടകളില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും ദിവസേനെ നിരവധി ലോറികളാണ് പാറ ഉത്പന്നങ്ങള്‍ കയറ്റി പോകുന്നത്. പാറ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടിപ്പറുകള്‍ ലോഡ് കയറ്റിയ ഭാഗം മറച്ച് മാത്രമേ കൊണ്ടുപോകാവു എന്ന നിയമം നിലനില്‍ക്കേയാണ് ഇത്തരത്തില്‍ പാറ ഉത്പന്നങ്ങള്‍ കയറ്റി കൊണ്ടുപോകുന്നത്.

ബൈക്ക് യാത്രക്കാരാണ് ഇത് മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ലോറികളില്‍ നിന്ന് പറക്കുന്ന പാറ പൊടി ബൈക്ക് യാത്രക്കാരുടെ മുഖത്തും കണ്ണിലും വീഴുന്നതും പതിവാണ്. കണ്ണില്‍ വീണാല്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നതിനും സാധ്യതയേറെയാണ്. വിഷയത്തില്‍ പോലീസും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...