നിയന്ത്രണം നഷ്ടമായ കൂറ്റന്‍ ലോറി പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കുടുങ്ങി ; ഗതാഗതം തടസപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : നിര്‍മ്മാണം നടക്കുന്ന പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ബ്ലോക്കുപടിയില്‍ നിയന്ത്രണം നഷ്ടമായ കൂറ്റന്‍ ലോറി കുടുങ്ങിയതു മൂലം പൊതുജനം വലഞ്ഞതു ഒന്നര മണിക്കൂര്‍. പത്തനംതിട്ട, കോഴഞ്ചേരി, റാന്നി ഭാഗത്തു നിന്നുമെത്തിയ വാഹന യാത്രക്കാരാണ് പെരുവഴിയില്‍ ഒന്നര മണിക്കൂര്‍ കുടുങ്ങിയത്.

പത്തനംതിട്ട ഭാഗത്തു നിന്നെത്തിയ കൂറ്റന്‍ ലോറി കോഴഞ്ചേരി റോഡിലേക്ക് തിരിഞ്ഞതോടെയാണ് ഗതാഗതകുരുക്ക് രൂപപെട്ടത്. ലോറി മുന്നോട്ടും പിന്നോട്ടും ഇല്ലാതായതോടെ ഇരു റോഡിലും ഗതാഗതകുരുക്കായി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് പോലീസും അഗ്നിശമന സേനയുടെ റാന്നി യൂണിറ്റംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും അവരും കാഴ്ചക്കാരായി.

ഒടുവില്‍ റോഡു നിര്‍മ്മാണ കമ്പനിയുടെ ടിപ്പര്‍ ലോറിയുപയോഗിച്ച് കയറു കെട്ടി വലിച്ചാണ് ലോറി മാറ്റിയത്. സിമന്‍റു കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന ലോറി വലിയ വളവു തിരിയാതെ വന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് റോഡിന് കുറുകെയായത്. വളവ് തിരിയുന്നതിന് പിന്നോട്ടെടുത്തപ്പോള്‍ ലോറിയുടെ നിയന്ത്രണം നഷ്ടമായി മുന്നോട്ടു പോയെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ; സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള കനത്ത...

ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണം ; യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്

0
വാഷിം​ഗ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുദ്ധാധികാര പ്രമേയം...

ലേണേഴ്സ് ലൈസൻസ് എടുക്കാൻ ആലത്തൂര്‍ ആര്‍ടി ഓഫീസിലേക്ക് വന്നത് സ്കൂട്ടി ഓടിച്ചുകൊണ്ട് ; യുവതിക്കും...

0
പാലക്കാട്: ആലത്തൂരിൽ ലേണേഴ്സ‌് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർവാഹന ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചുവന്ന...

ആര്‍ഡിഒ അനുമതി കിട്ടി ; വാണിയപ്പാറ പളളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറക്കും

0
കണ്ണൂർ: വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഇന്ന് തുറക്കും. കല്ലറ തുറക്കാൻ ആർഡിഓ...