ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : ആലപ്പുഴയിൽ ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. തിരക്കേറിയ റോഡില്‍ അമിതവേഗതയിലെത്തി കൊടും വളവില്‍ സ്‌കൂട്ടറിനെ മറികടന്ന ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രൻ (68) ആണ് മരിച്ചത്. സംഭവത്തിൽ ടിപ്പര്‍ ഡ്രൈവര്‍ തിരുവല്ല കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പില്‍ രമേശ് കുമാറി (45)നെ പുളിക്കീഴ് പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു. പൊടിയാടി ഐസിഐസിഐ ബാങ്കിന് വടക്കുവശം വലിയ വളവ് കഴിഞ്ഞ് അതേ ദിശയില്‍ പോയ്‌ക്കൊണ്ടിരുന്ന സ്‌കൂട്ടറിനെയാണ് ടിപ്പർ ഇടിച്ചിട്ടത്. വളവ് തിരിഞ്ഞ് അതിവേഗത്തിലെത്തിയ ടിപ്പര്‍ വേഗം കുറയ്ക്കാതെയാണ് സ്കൂട്ടറിനെ ഓവർടേക്ക് ചെയ്തത്.

ഇതിനിടെ ലോറിയുടെ പിൻ ചക്രം സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സുരേന്ദ്രന്‍ വാഹനവുമായി റോഡില്‍ തെറിച്ച് വീണു. ലോറിയുടെ പിന്നിലെ ഇടതുവശത്തെ ചക്രം സുരേന്ദ്രന്‍റെ തലയിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. പിന്നാലെ ഡ്രൈവര്‍ക്കെതിരെ പുളിക്കീഴ് പോലീസ് കേസെടുത്തു. സുരേന്ദ്രന്‍റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്ത് നിന്നും പൊട്ടിച്ചിതറിയ ഹെല്‍മെറ്റും മറ്റും പോലീസ് ശേഖരിച്ചു. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ പോലീസ് രേഖപ്പെടുത്തി. തുടര്‍നടപടികള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...