കോഴിക്കോട് നാദാപുരത്ത് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച് ടയർ കടയിലെ ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച് ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം. വീൽ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്. മർദനത്തിൽ ജീവനക്കാരിൽ ഒരാളുടെ മൂക്കിന്റെ പാലം തകർന്നു. നാദാപുരം പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് കാറിന്റെ വീൽ അലൈൻമെന്റ് ചെയ്യുന്നതിനായി അനസ് പേരോടുള്ള ടയർ കടയിൽ എത്തിയത്. അലൈൻമെന്റ് പൂർത്തിയാക്കാൻ വൈകിയെന്നാരോപിച്ച് ജീവനക്കാരുമായി ഏറെ നേരം ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിന് ശേഷം കടയിൽ നിന്നിറങ്ങിയ അനസ് സുഹൃത്തുക്കളുമായി തിരിച്ചെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു

മർദനത്തിൽ കടയിലെ ജീവനക്കാരായ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇതിൽ കണ്ണൂർ ചിറ്റാരിപ്പറന്പ് സ്വദേശിയായ സൗരവിന്റെ മൂക്കിന്റെ പാലം തകരുകയും പല്ല് പൊട്ടുകയും ചെയ്തു. സൗരവ് നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ നാദാപുരം പോലീസ് അനസിന്റെ പേരിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇയാൾ ഒളിവിലാണെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...