തിരുമല അനിലിന്റെ ഭാര്യ ആശയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബി ജെ പി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ ആശയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘമായിരിക്കും മൊഴിയെടുക്കുക. ആശയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുക. അനിലിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ആശയിൽ നിന്ന് മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിരുന്നു. കൻ്റോൺമെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണർ സ്റ്റുവർട്ട് കില്ലറുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക. നേരത്തേ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ വീട്ടിലെത്തിയപ്പോൾ ‘നിങ്ങൾ കൊണ്ടുപോയി കൊല്ലിച്ചില്ലേ’ എന്ന് ആശ പ്രതികരിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘത്തിന് ആശ നൽകുന്ന മൊഴി കേസിൽ നിർണായകമാകും. തിരുമല അനിൽ പ്രസിഡൻ്റായിരുന്ന ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിൻ്റെ രേഖകളും വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും. സഹകരണ സംഘം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ നേരത്തേ തന്നെ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇന്ന് അനിലിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാകും ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പ്രത്യേക അന്വേഷണസംഘം കടക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി...

സ്ത്രീവിരുദ്ധത പറയുന്നവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കള്‍ : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...