കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ അഞ്ചുപേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ അഞ്ചുപേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം. പ്രതികൾ പങ്കുവെച്ച വീഡിയോക്ക് താഴെ അശ്ലീല കമന്റ് ഇട്ടവരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. ഇവരെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കും. കൂടുതൽ പേരുടെ ഫോൺ പിടിച്ചെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം ഷൈനിനെതിരായ അപവാദ പ്രചരണക്കേസിൽ ഒന്നാം പ്രതി സി.കെ ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസിനോട് കോടതി റിപ്പോർട്ട് തേടിയിരുന്നു.

എറണാകുളം റൂറൽ പോലീസ് കേസിന്റെ വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കും. ഗോപാലകൃഷ്ണനെതിരെ ചുമത്തിയ വകുപ്പുകളും അന്വേഷണ പുരോഗതിയും കോടതിയെ അറിയിക്കും. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർക്കും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രണ്ടാം പ്രതി കെ.എം ഷാജഹാന് ജാമ്യം ലഭിച്ചത് പോലീസിന് തിരിച്ചടിയായിരുന്നു. ഐടി ആക്ട് 67 ഉൾപ്പടെ ജാമ്യം ഇല്ലാത്ത വകുപ്പുകൾ സാധൂകരിക്കുന്ന തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...