ശ്രീകൃഷ്ണജയന്തിക്കൊരുങ്ങി തിരുവമ്പാടി ക്ഷേത്രം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി 26-നു വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പുലർച്ചെ 4.30-ന് നടതുറക്കൽ, 5.30-ന് ഭാഗവതപാരായണം, 7.30-ന് സർപ്പംപാട്ട്, 8.30-ന് ആചാര്യ സനുജയുടെ നേതൃത്വത്തിൽ സമ്പൂർണ നാരായണീയം, 11.45-ന് പന്ത്രണ്ടാം കളഭം അഭിഷേകം, 12-ന് പ്രഭാഷണം സതീഷ് ആലപ്പുഴ, ഒന്നിന് അഷ്ടമിരോഹിണി പ്രസാദമൂട്ട്, 2.30-ന് നാരായണീയം തുടർച്ച, വൈകുന്നേരം 5.30-ന് പ്രത്യേക കൃഷ്ണാവതാരച്ചാർത്ത് ദർശനം. കൃഷ്ണവേഷം കെട്ടി ക്ഷേത്രത്തിലെത്തുന്ന കുട്ടികളെ 5.30-ന് വാദ്യമേളത്തോടെ പ്രദക്ഷിണം ചെയ്യിപ്പിച്ച് ആദ്യ അവതാരച്ചാർത്തുദർശനം നൽകി മധുരപലഹാരം പ്രസാദമായി നൽകും.

ആറിന് രാധാകൃഷ്ണനൃത്തം, ദീപാരാധനയ്ക്കുശേഷം ഉറിയടി, 7.30-ന് ശ്രീഭുവനേശ്വരി കലാനിലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 10-ന് അഷ്ടമിരോഹിണി അവതാരപൂജ ആരംഭം, നവകാഭിഷേകത്തോടെ അഞ്ചാംപൂജയും അവതാരപൂജയുടെ മുഖ്യനിവേദ്യമായി ഉണ്ണിയപ്പവും നിവേദിക്കും. തുടർന്ന് ശീവേലി, ശ്രീഭൂതബലി, വിളക്ക്. ഉച്ചയ്ക്ക് 12 മുതൽ അവതാരനിവേദ്യമായ ഉണ്ണിയപ്പം ഭഗവാന്റെ തിരുമുമ്പിൽ വല്യമ്പലത്തിൽ തയ്യാറാക്കുന്നതിനാൽ ഭക്തർ വല്യമ്പലത്തിൽ പ്രവേശിക്കരുതെന്ന് ദേവസ്വം അറിയിച്ചു. പതിനൊന്നാം കളഭദിനമായ ഞായറാഴ്ച രാവിലെ 10-ന് ശ്രീമദ് നാരായണീയത്തിലെ ആദ്യ പത്തു ദശകത്തെക്കുറിച്ചുള്ള അവലോകനം നെടുമുടി ഗോപാലകൃഷ്ണപ്പണിക്കർ, 11.45-ന് കളഭാഭിഷേകം, വൈകുന്നേരം ദീപാരാധനയ്ക്കുശേഷം ഹരിഹര വനിതാസംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, തുടർന്ന് വിളക്കാചാരം. 28-ന് ക്ഷേത്രത്തിൽ വിശേഷാൽ ധന്വന്തരിഹോമം ഉണ്ടായിരിക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...