സജി ചെറിയാൻ പവർ ബ്ലോക്കിന് മേക്കപ്പ് ഇടുന്ന പണി നിർത്തണം ; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണം : രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണമെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ. അതേസമയം മന്ത്രി സജി ചെറിയാൻ പവർ ബ്ലോക്കിന് മേക്കപ്പ് ഇടുന്ന പണി നിർത്തണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. എന്നാൽ, പരാതി കിട്ടിയാലേ കേസ് എടുക്കൂ എന്ന് പറയുന്നവർ യൂത്ത് കോൺഗ്രസ്‌ നൽകിയ പരാതിയിൽ നടപടി എടുക്കണമെന്നും രാഹുൽ കോഴിക്കോട് ആവശ്യപ്പെട്ടു. നിലവിൽ സർക്കാർ വേട്ടക്കാർക്കൊപ്പം നിൽക്കുന്നത് അവസാനിപ്പിക്കണമെന്നും രാഹുൽ മങ്കൂട്ടത്തിൽ വിമർശിച്ചു. എന്നാൽ ആരോപണവിധേയനായ രഞ്ജിത്ത് രാജി വെച്ചില്ലെങ്കിൽ സർക്കാർ പുറത്താക്കണം. സിപിഎമ്മാണ് രഞ്ജിത്തിന് സംരക്ഷണം നൽകുന്നത്. സംസ്ഥാന സെക്രട്ടറിയുടെ മകനാണ് രഞ്ജിത്തിന്റെ അസിസ്റ്റന്റെന്നും രാഹുൽ മങ്കൂട്ടത്തിൽ വിമർശനം ഉന്നയിച്ചു.

അതേസമയം സോളാർ കേസ് പരാമർശത്തിലൂടെ ഉമ്മൻ ചാണ്ടിക്കെതിരായ നീക്കം തെളിവ് ഇല്ലാതെ ആയിരുന്നെന്ന് വ്യക്തമായിയെന്ന് പറഞ്ഞ രാഹുൽ, പിണറായിയുടെ പോലീസ്, കാവൽ നായ്ക്കളായി മാറിയെന്നും കുറ്റപ്പെടുത്തി.അതേസമയം കാഫിർ സ്ക്രീൻഷോട്ട് ഇറങ്ങുന്നതിന് മുൻപ് തന്നെ സിപിഎം ഷാഫിക്കെതിരെ വർഗീയ പ്രചരണം നടത്തി. കെ കെ ശൈലജ കേരളത്തിലെ ലക്ഷണം ഒത്ത വർഗീയവാദിയാണെന്നും രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു. രാഷ്ട്രീയം പറയാതെ വർഗീയത പറഞ്ഞ് വോട്ട് പിടിക്കാൻ ശൈലജ ടീച്ചർ ശ്രമിച്ചുവെന്നും രാഹുൽ മങ്കൂട്ടത്തിൽ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...