ബംഗാളിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനെതിരെ ടിഎംസി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ബംഗാളിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനെതിരെ ടിഎംസി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഎംസി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പിൽ ആർ ജി കർ ആശുപത്രി ബലാൽസംഗത്തെ തുടർന്ന് കൊല്ലപ്പെട്ട ഇരയുടെ മാതാവ് മത്സരിക്കും. ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ടിഎംസി. ഐഎഎസ്, ഐപിഎസ് എന്നിങ്ങനെ 60ലധികം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഎംസി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. കമ്മീഷന്‍റെ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

അതേസമയം സ്ത്രീ സുരക്ഷാ മുൻനിർത്തി ആർ ജി കാർ മെഡിക്കൽ കോളജിലെ ബലാത്സംഗം ഇരയുടെ മാതാവ് തെരഞ്ഞെടുപ്പിൽ പോരിനിറങ്ങും. പനിഹതി മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർഥിയായാണ് മത്സരിക്കാൻ ഒരുങ്ങുന്നത്. 38 മണ്ഡലങ്ങളിൽ കൂടി ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വരും. കേന്ദ്ര നേതൃത്വത്തെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി 15 റാലികളിൽ പങ്കെടുക്കും. ദേശീയ അധ്യക്ഷൻ നിധിൻ നബീൻ, ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരും പ്രചാരണത്തിന് എത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....