എല്ലാ പെണ്‍കുട്ടികള്‍ക്കും പഠനത്തിനായി പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്‍ഡ് ; സ്റ്റാലിന്‍ സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ജനപ്രിയം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ജനപ്രിയ പ്രഖ്യാപനങ്ങളുമായി സ്റ്റാലിന്‍ സര്‍ക്കാറിന്റെ രണ്ടാം ബജറ്റ്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉള്‍പ്പടെ ഊന്നല്‍ നല്‍കി പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു. ആറ് മുതല്‍ 12ാം ക്ലാസുവരെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഐ.ഐ.ടി, ഐ.ഐ.എസ്.സി, എയിംസ് എന്നീ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുകയാണെങ്കില്‍ ഇവരുടെ പഠനച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് തമിഴ്നാട് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു. എല്ലാ പെണ്‍കുട്ടികള്‍ക്കും പഠനത്തിനായി പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്‍ഡ് നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ബിരുദതല വരെയാകും ഇത്തരത്തില്‍ സ്റ്റൈപ്പന്‍ഡ് ലഭിക്കുക. സാമൂഹ്യസുരക്ഷ, ഐ.ടി അടിസ്ഥാനമാക്കിയുള്ള ഭരണം, പാരിസ്ഥിതിക സുസ്ഥിരത, തുല്യത എന്നിവയില്‍ ഊന്നിയാണ് കഴിഞ്ഞ ദിവസം സ്റ്റാലിന്‍ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടമ്മമാര്‍ക്ക് 1000 രൂപ പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന പദ്ധതി വൈകാതെ ഉണ്ടാവുമെന്നും തമിഴ്നാട് ധനമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ സാമ്പത്തികബാധ്യത മൂലം തല്‍ക്കാലത്തേക്ക് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കാന്‍ നിര്‍വാഹമില്ല. എന്നാല്‍, വൈകാതെ ഇതിനുള്ള നടപടികളുണ്ടാവുമെന്നും തമിഴ്നാട് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...