മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനും, ചിരി മായാതെ മടങ്ങൂ ടീച്ചർ ; വടകരയിൽ കെകെ രമയുടെ സ്നേഹ കുറിപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ച ഇടതു മുന്നണി സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് സ്നേഹ കുറിപ്പുമായി കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നാണ് യു ഡി എഫ് എം എൽ എ സ്നേഹത്തോടെ കുറിച്ചത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും രമ പറഞ്ഞു. അങ്ങനെയുള്ള വടകരയിൽ നിന്ന് മടങ്ങുമ്പോൾ ചിരി മായാതെ വേണം ടീച്ചർ മടങ്ങാനെന്നും ഇരുവരും ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് കെ കെ രമ കുറിച്ചിട്ടുണ്ട്. വടകരയിൽ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് മുന്നിൽ എഴുപത്തായ്യായിരത്തോളം വോട്ടിന് പിന്നിലാണ് നിലവിൽ ശൈലജ.

കെ കെ രമയുടെ കുറിപ്പ്

ചിരി മായാതെ മടങ്ങൂ ടീച്ചർ..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ
മടങ്ങാവൂ❤️..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്…
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ
ഇന്നാട് ബാക്കിയുണ്ട്..

സ്വന്തം,
കെ.കെ.രമ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 13ന് വെച്ചൂച്ചിറ സര്‍ക്കാര്‍...

മന്ദിരംപടി ജംഗ്ഷനിൽ വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകള്‍ : അപകട ഭീതിയിൽ യാത്രക്കാർ

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം...

ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂര്‍ണ്ണം : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള...

ചെങ്ങറ സമരഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം : ജോസഫ് എം.പുതുശ്ശേരി

0
തിരുവല്ല : ചെങ്ങറ സമരഭൂമിയിൽ അധിവസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തിര...