വടശേരിക്കര : കൃഷിയിടം നാശം വിതച്ച് കാട്ടാന. ഒളികല്ല് തെക്കേമണ്ണിൽ സജിയുടെ പുരയിടത്തിലാണു കാട്ടാന എത്തിയത്. 30 സെന്റ് ഭൂമിയാണു സജിക്കുള്ളത്. ഇവിടെയാണു കുടുംബം താമസിക്കുന്നതും. വീടിന് അടുത്തു വരെ ആനയുടെ സാന്നിധ്യം പ്രകടമായി. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകളും കാട്ടാന ആക്രമണത്തില്‍ നശിച്ചു. കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനായി സ്ഥാപിച്ചിരുന്ന മോട്ടറും പൈപ്പുകളും ആന അടിച്ചു തകർത്തു. കിടങ്ങിൽ മുരളീധരന്റെ 2 മൂട് റബർ മരങ്ങളും നശിപ്പിച്ചു.
ഒരാഴ്ച മുൻപ് ഒറ്റയാന്റെ സാന്നിധ്യം വനാതിർത്തിയിൽ കണ്ടിരുന്നു. കൃഷിയിടത്തിൽ ഇറങ്ങാതെ അന്നു മടങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രിയിലും ആനയെത്തി. ഞായറാഴ്ച രാത്രിയിലാണു സജിയുടെ പുരയിടത്തിൽ ഇറങ്ങി നാശം വിതച്ചത്. ഒരു മാസം മുൻപ് മാസങ്ങളോളം ഒറ്റയാൻ ഇറങ്ങിയിരുന്നു. വടശേരിക്കര ടൗണിന് 3 കിലോമീറ്റർ അകലെ വരെ ആനയെത്തിയിരുന്നു. ഒളികല്ല് റോഡിൽ ദിവസവും ഒറ്റയാനെത്തിയിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]
—————————————————————————————-































