വയല്‍ നികത്താന്‍ മൈലപ്രാ വലിയതോടിന്റെ ഗതിമാറ്റി ഒഴുക്കി ; റവന്യൂ വകുപ്പ് കയ്യുംകെട്ടി നോക്കിയിരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രായിലെ വയല്‍ നികത്തിയത് വളഞ്ഞ ബുദ്ധിയിലൂടെ. വലിയതോടിന്റെ കൊല്ലാ വരമ്പ് പൊളിച്ച് തോടിന്റെ ഗതിമാറ്റി പാടത്ത് മണല്‍ കയറ്റുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ചാണ് വരമ്പ് പൊളിച്ചത്. ഇതോടെ വലിയതോട് കേറ്ററിംഗ് ഉടമയുടെ പാടത്തുകൂടിയായി. ഞുണ്ണുങ്കല്‍ പടിക്ക് സമീപം വീണ്ടും കൊല്ല പൊട്ടിച്ച് തോട് പഴയതുപോലെയാക്കി. മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്ക് ഉള്ളതാണ് വലിയതോട്ടില്‍. കൊല്ലാവരമ്പ് പൊളിച്ച് തോടിന്റെ ഗതി മാറ്റിയതോടെ പാടത്ത് മണല്‍ വന്ന് നിറഞ്ഞു. ആരു നോക്കിയാലും സംശയം ഉണ്ടായിരുന്നില്ല.

ശക്തമായ വെള്ളമൊഴുക്കില്‍ വരമ്പ് താനേ തകര്‍ന്നതാണെന്നെ ആരും കരുതുകയുള്ളു. എന്നാല്‍ സമീപവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയപ്പോള്‍ മുളയും ഓലയും വെച്ച് വരമ്പ് പുനര്‍ നിര്‍മ്മിച്ചു. എന്നാല്‍ അടുത്ത മഴയ്ക്ക് ഇത് ആരുംകാണാതെ പൊളിച്ചുവിട്ട് വീണ്ടും പാടത്തുകൂടെ തോട് തിരിച്ചുവിട്ടു. ഈ നടപടി 5 വര്‍ഷത്തോളം തുടര്‍ന്നു. യാതൊരു പണച്ചെലവും ഇല്ലാതെ ലോഡ് കണക്കിന് മണല്‍ അങ്ങനെ പാടത്ത് എത്തി. കൂടെ പുറത്തുനിന്നും ലോറിയിലും ആയിരക്കണക്കിന് ലോഡ് മണ്ണ് ഇറക്കി.

കൂടാതെ വലിയതോടിന്റെ സംരക്ഷണ ഭിത്തിയില്‍ പലസ്ഥലത്തും വലിയ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തോട്ടില്‍ക്കൂടി ഒഴുകിയെത്തുന്ന മണല്‍ ശേഖരിക്കുന്നതിനാണ് ഇത്. മഴക്കാലത്ത് തോട്ടില്‍ പലക ഉപയോഗിച്ച് രഹസ്യമായി തടയണ നിര്‍മ്മിക്കും. മണല്‍ പൈപ്പില്‍ക്കൂടി ഒഴുകി എത്തുകയും വെള്ളം തടയണക്ക് മുകളിലൂടെ ഒഴുകിപ്പോകുകയും ചെയ്യും. വലിയ ടാങ്കിലേക്കാണ് മണലും വെള്ളവും എത്തുന്നത്‌. ഇവിടെ മണല്‍ അടിയുകയും വെള്ളം പുറത്തേക്ക് ഒഴുക്കുകയും ചെയ്യും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...