കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന് അവർ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിൽ വിവാഹിതയായ കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന്, അവർ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറി. എറണാകുളം ജില്ലയിലെയും കോട്ടയം ജില്ലയിലെയും ഓരോ വിലാസങ്ങളാണ് നൽകിയിട്ടുള്ളത്. ഇപ്പോൾ താമസം എറണാകുളത്താണെന്നും അഭിഭാഷകൻ വഴി പോലീസിനെ അറിയിച്ചു. വൈറൽ താരമായ യുവതിക്കും ഭർത്താവ് മുഹമ്മദ് ഫർമാനും സംരക്ഷണം നൽകണമെന്ന്‌ ഹൈക്കോടതി എറണാകുളം സെൻട്രൽ പോലീസിന്‌ നിർദേശം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിലാസം ആവശ്യപ്പെട്ട് സെൻട്രൽ പോലീസ് അഭിഭാഷകന് കത്ത് നൽകിയത്. മിശ്രവിവാഹിതരായ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മധ്യപ്രദേശ് പോലീസ് വേട്ടയാടുകയാണെന്നും കാണിച്ച് യുവതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ഇടക്കാല ഉത്തരവ്. കേരളത്തിൽ അഭയം തേടിയ പെൺകുട്ടിയെ തേടി മധ്യപ്രദേശ്‌ പോലീസ് കഴിഞ്ഞ ദിവസം ഏലൂരിൽ എത്തിയിരുന്നു. ഭർത്താവ് മുഹമ്മദ് ഫർമാനെതിരേ മധ്യപ്രദേശ്‌ പോലീസ്‌ തട്ടിക്കൊണ്ടുപോകലിന്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....

‘അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും, നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’ ; ഇറാന്‍

0
ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി...

മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു ; ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യേഷ്യൻ സന്ദർശനം തുടരുന്നു. ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി...