കുട്ടികളെ മാനസിക കരുത്തുള്ളവരാക്കുക മഞ്ചാടിക്ലബ്ബിന്റെ ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കുട്ടികളെ മാനസികമായി കരുത്തുള്ളവരായി മാറ്റിയെടുക്കുകയാണ് മഞ്ചാടിക്ലബ്ബിന്റെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പത്തനംതിട്ട എക്സൈസ് വിമുക്തിമിഷന്റെ ബാല്യം അമൂല്യം പദ്ധതിയുടെ ഭാഗമായുള്ള മഞ്ചാടി ക്ലബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ. യു. പി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വിഷമങ്ങളും പ്രയാസങ്ങളും അവര്‍ക്ക് തുറന്നു പറയാന്‍ മഞ്ചാടിക്ലബ് അവസരമൊരുക്കും. കുട്ടികള്‍ നല്ല ഹൃദയവും സ്വഭാവവും ചിന്തയും വാക്കുകളും പ്രവര്‍ത്തിയുമുള്ളവരായി വളരണം. ബാല്യകാലം മനുഷ്യജീവിതത്തിലെ ഏറ്റവും അമൂല്യകാലമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ഉണരട്ടെ ബാല്യം ഉയരട്ടെ മൂല്യം എന്ന സന്ദേശമുയര്‍ത്തി എക്‌സൈസ് വിമുക്തിമിഷന്റെ പ്രൈമറി സ്‌കൂള്‍തല പദ്ധതിയായ ബാല്യം അമൂല്യത്തിന്റെ ഭാഗമായാണ് മഞ്ചാടി ക്ലബുകള്‍ രൂപീകരിക്കുന്നത്. അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റജി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അലാവുദീന്‍, പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ സലീം, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീയ്ക്കല്‍, എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നബീസത്ത് ബീവി, യു പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.ശ്രീജ, പി ടി എ പ്രസിഡന്റ് ഷമീന പി അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ...

0
ബംഗലുരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ...

ഗൂഗിള്‍ മാപ്പ് ചതിച്ചു ; കൊടുംവളവില്‍ ടോറസ് കുടുങ്ങിയത് ഏഴുമണിക്കൂര്‍

0
തൊടുപുഴ : ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച ടോറസ് ലോറി...

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം

0
തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

0
ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ...