ലഹരിക്ക് തടയിടാന്‍ സിനിമ സെറ്റിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിന് തടയിടാന്‍ കൊച്ചി സിറ്റി പോലീസ്. ഷാഡോ പോലീസിങ്ങിന് പുറമെ സിനിമ സെറ്റില്‍ എത്തുന്ന അപരിചിതരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കും. സംശയമുള്ളവരുടെ പേരുകള്‍ പോലീസിന് കൈമാറാന്‍ സിനിമാസംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു. സിനിമ സെറ്റില്‍ പുതിയതായി ജോലിക്കെത്തുന്നവരെ കുറിച്ച് ഏതെങ്കിലും തരത്തില്‍ സംശയമുണ്ടെങ്കില്‍ ആ നിമിഷം പോലീസിനെ അറിയിക്കാം. അവരുടെ മുന്‍കാല ചരിത്ര മുള്‍പ്പടെ അന്വേഷിച്ച് പോലീസ് വിവരങ്ങള്‍ നല്‍കും.

അപരിചിതരായെത്തുന്ന ആളുകള്‍ സിനിമയുടെ പേരില്‍ ലഹരി ഇടപാടുകള്‍ നടത്തുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഷാഡോ പോലീസിങ്ങിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ഫെഫ്ക ഉള്‍പ്പടെ ഉള്ള സിനിമ സംഘടനകള്‍ കൊച്ചി പോലീസിന്റെ പുതിയ ഇടപെടലിനെ സ്വാഗതം ചെയ്തു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം പിടിച്ചു കെട്ടാന്‍ പോലീസ് പരിശോധന നടത്തണമെന്ന് നിര്‍മാതാക്കളുടെ സംഘടന ഉള്‍പ്പടെ ആവശ്യപെട്ടിരുന്നു. എന്നാല്‍ ഇത് സിനിമയുടെ ആകെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...