സംസ്ഥാനത്ത് ഇന്ന് നാല് സ്ഥലങ്ങള്‍ കൂടി കോവിഡ് ഹോട്ട് സ്പോട്ട് പട്ടികയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് സ്ഥലങ്ങള്‍ കൂടി കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍. തിരുവനന്തപുരത്തെ നെയ്യാറ്റികര മുന്‍സിപ്പാലിറ്റി, കൊല്ലത്തെ ഓച്ചിറ, തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയാനാപുരം പഞ്ചായത്ത് എന്നി സ്ഥലങ്ങളെയാണ് പുതിയതായി ഹോട്ട്‌ സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആകെ 70 ഹോട്ട്‌ സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ളത്.  അതേസമയം സംസ്ഥാനത്ത് ഇന്ന് പുതുതായി നാല് പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്. മറ്റൊരാള്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്.

ഇന്ന് 14 പേരാണ് രോഗമുക്തരായത്. പാലക്കാട് 4, കൊല്ലം 3, കണ്ണൂര്‍ കാസര്‍കോട് 2 വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം. ഇതുവരെ 497 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 20711 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

The post സംസ്ഥാനത്ത് ഇന്ന് നാല് സ്ഥലങ്ങള്‍ കൂടി കോവിഡ് ഹോട്ട് സ്പോട്ട് പട്ടികയില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...