ജോയ് അറയ്ക്കലിന്റെ കുടുംബത്തിന് നാട്ടിലേയ്ക്ക് പോകാന്‍ യുഎഇ ഭരണകൂടത്തിന്റെ അനുമതി

For full experience, Download our mobile application:
Get it on Google Play

ദുബായ് : ദുബായില്‍ മരിച്ച ജോയ് അറയ്ക്കലിന്റെ കുടുംബത്തിന് നാട്ടിലേക്ക്  പോകാന്‍ യുഎഇ ഭരണകൂടത്തിന്റെ അനുമതി. ലോക്ക് ഡൗണ്‍ ആരംഭിച്ചശേഷം ഇതാദ്യമായാണ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ പുറത്തുപോകാന്‍ അനുമതി നല്‍കുന്നത്. ജോയ് അറയ്ക്കലിന്റെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍, അഷ്‌ലിന്‍ എന്നിവര്‍ക്ക് യുഎഇ ഭരണകൂടം പ്രത്യേക അനുമതി നല്‍കുകയായിരുന്നു. 52കാരനായ ജോയ് അറയ്ക്കല്‍ ഏപ്രില്‍ 23നാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്യാനാണ് കുടുംബത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

ബിസിനസ് ബേ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ദുബായ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇ ഗോള്‍ഡ് കാര്‍ഡ് കൈവശമുള്ള അറയ്ക്കല്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിങ് ഡയറക്ടറാണ്.

അറയ്ക്കലിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകുന്ന പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിനെ ഉദ്ധരിച്ച്‌ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ വൈകിയാണ് അനുമതി ലഭിച്ചത്. അല്‍ മഖ്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് 3.30 ന്  വിമാനം യാത്ര തിരിച്ചുവെന്നാണ് വിവരം. വിമാനയാത്രക്ക് മുന്‍പായി അറയ്ക്കലിന്റെ കുടുംബത്തിനെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. നെഗറ്റീവാണ് ഫലം. നാട്ടിലെത്തിയാലും ഇവര്‍ക്ക് 28 ദിവസത്തെ ക്വാറന്റീനില്‍ കഴിയേണ്ടിവരും.

The post ജോയ് അറയ്ക്കലിന്റെ കുടുംബത്തിന് നാട്ടിലേയ്ക്ക് പോകാന്‍ യുഎഇ ഭരണകൂടത്തിന്റെ അനുമതി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...