സ്വർണവിപണി തണുക്കുന്നു ; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. മൂന്ന് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,585 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,999.46 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 2000 ഡോളറിന് മുകളിലായിരുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ സ്വർണം ഔൺസിന് 0.88 ശതമാനവും, ആറ് മാസത്തിനിടെ 22.52 ശതമാനവുമാണ് ഉയർന്നിരിക്കുന്നത്. അതേസമയം, വിവാഹ- ഉത്സവ സീസണുകൾ വിലയെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണ്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ബുക്കിംഗ് നടത്തുന്നതാണ് ഏറ്റവും ഉത്തമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീണ്ടകരയിൽ കാണാതായ ഗൗതമിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

0
കൊല്ലം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന തിരച്ചിലിൽ സർക്കാരിന്റെ ഭാഗത്തുനിന്ന്...

പരീക്ഷാ ക്രമക്കേട് : ഝാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ചുമായി ആയിരക്കണക്കിന് വിദ്യാർഥികൾ

0
റാഞ്ചി : പരീക്ഷാക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി...

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതികൾ ഇന്നും ഹാജരായില്ല

0
എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ...

ഡോക്ടർ ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയ കാസർ​ഗോഡ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം തുറന്നു

0
കാസർ​ഗോഡ് : ഡോക്ടർ ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയ കാസർ​ഗോഡ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം...