പള്ളുരുത്തി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പെരുമ്പടപ്പിലെ കള്ള് ഷാപ്പ് പോലീസ് എത്തി അടപ്പിച്ചു. കണ്ടയ്ന്‍മെന്റ് പരിധിയിലുള്ള പ്രദേശത്താണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നത്. ജനം കള്ള് വാങ്ങാനായി സാമൂഹ്യ അകലം പാലിക്കാതെ തിങ്ങിക്കൂടിയതും പോലീസിന് തലവേദനയായി. തുടര്‍ന്ന് ഒരറിയിപ്പുണ്ടാകുന്നതു വരെ ഷാപ്പ് തുറക്കാന്‍ പാടില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഷാപ്പ് നടത്തിപ്പുകാരനെതിരെ പോലീസ് കേസെടുത്തതായി പോലീസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകര്‍ പറഞ്ഞു.
തിക്കും തിരക്കും ; കള്ള് ഷാപ്പ് അടപ്പിച്ചു
RECENT NEWS
Advertisment