ദേഹത്ത് ടോയ്‌ലെറ്റ് ക്ലീനര്‍ ഒഴിച്ചു , നഗ്നയാക്കി ഹൈവേയില്‍ തള്ളി ; വീട്ടുകാരെ എതിര്‍ത്ത് വിവാഹം ചെയ്ത 25കാരിയോട് ക്രൂരത

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: വീട്ടുകാരെ എതിര്‍ത്ത് വിവാഹം ചെയ്ത 25കാരിയോട് അച്ഛന്റെ കൊടും ക്രൂരത. ഉത്തര്‍പ്രദേശില്‍ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരില്‍ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. ബറേലിയില്‍ ഡല്‍ഹി- ലക്‌നൗ ഹൈവേയില്‍ നഗ്നയായ നിലയില്‍ കണ്ടെത്തിയ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ വിവാഹം ചെയ്തയുവതിയെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരിലാണ് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.

ഇതിന് കൂട്ടുനിന്ന മറ്റു രണ്ടു ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. യുവതിയെ കഴുത്തുഞെരിച്ച്‌ കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ ടോയ്‌ലെറ്റ് ക്ലീനര്‍ ഉപയോഗിച്ചാണ് ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. അതിനു ശേഷം ഹൈവേയില്‍ യുവതിയെ ഉപേക്ഷിച്ച്‌ അച്ഛനും ബന്ധുക്കളും കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...