കിലോയ്‌ക്ക് രണ്ട് രൂപ ; തക്കാളികള്‍ റോഡിലും വയലുകളിലും ഉപേക്ഷിച്ച്‌ തമിഴ്‌നാട്ടിലെ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തക്കാളി കിലോയ്‌ക്ക് രണ്ട് രൂപയായി കുറഞ്ഞതോടെ വിളവെടുത്ത തക്കാളികള്‍ റോഡിലും വയലുകളിലും ഉപേക്ഷിച്ച്‌ തമിഴ്‌നാട്ടിലെ കര്‍ഷകര്‍. മൂന്ന് മാസം മുമ്ബ് വരെ തക്കാളിക്ക് 100 രൂപ മുതല്‍ 150 രൂപ വരെ വിലയുണ്ടായിരുന്നു. അതിനാല്‍ നിരവധി കര്‍ഷകരാണ് തക്കാളി വന്‍തോതില്‍ കൃഷി ചെയ്തത്. എന്നാല്‍ വിലയിടിഞ്ഞതോടെ റോഡുകളിലും വയലുകളിലും വിളവെടുത്ത തക്കാളികള്‍ ഉപേക്ഷിക്കുകയായിരുന്നു.

കൂടുതല്‍ നഷ്ടം ഒഴിവാക്കാനാണ് കര്‍ഷകരുടെ നീക്കം. ഇതിന്റെ ഭാഗമായാണ് തക്കാളി അഴുകാനായി ഉപേക്ഷിച്ചത്. ഇത് അടുത്ത ബാച്ച്‌ വിളകള്‍ക്ക് വളമായി മാറുന്നതാണെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. തമിഴ്നാട്ടിലെ പാലക്കോട്, മാറണ്ടഹള്ളി, അരൂര്‍, പാപ്പിറെഡ്ഡിപ്പട്ടി എന്നിവിടങ്ങളിലെ കര്‍ഷകരാണ് തക്കാളി അഴുകാനായി ഉപേക്ഷിച്ചത്. എന്നാല്‍ റോഡരികില്‍ നിക്ഷേപിച്ച തക്കാളികള്‍ കന്നുകാലികളും കുരങ്ങുകളും ആഹാരമാക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....