ത​ക്കാ​ളി വ​ര​വ്​ കൂ​ടി​യ​തോ​ടെ വി​ല കു​ത്ത​നെ കു​റ​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ ത​ക്കാ​ളി വ​ര​വ്​ കൂ​ടി​യ​തോ​ടെ വി​ല കു​ത്ത​നെ കു​റ​ഞ്ഞു. ആ​ന്ധ്ര, മ​ഹാ​രാ​ഷ്​​ട്ര, ക​ര്‍​ണാ​ട​ക സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​യി ത​ക്കാ​ളി​യു​ടെ വ​ര​വ്​ കൂ​ടി​യി​ട്ടു​ണ്ട്. ചെ​ന്നൈ കോ​യ​മ്പേ​ട്​ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ വെ​ള്ളി​യാ​ഴ്​​ച മൊ​ത്ത​വി​ല കി​ലോ​ക്ക്​ 30 രൂ​പ​യാ​യി കു​റ​ഞ്ഞു. ചി​ല്ല​റ വി​ല്‍​പ​ന വി​ല 40 – 50 രൂ​പ​യാ​യി​രു​ന്നു.

വ​ട​ക്ക്​ കി​ഴ​ക്ക​ന്‍ മ​ണ്‍​സൂ​ണ്‍ ശ​ക്തി​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ത​ക്കാ​ളി​ക്ക്​ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​ര​വ്​ കു​റ​ഞ്ഞ​തോ​ടെ വി​ല കു​ത്ത​നെ കൂ​ടു​ക​യാ​യി​രു​ന്നു. കി​ലോ​ക്ക്​ 140 രൂ​പ വ​രെ ഉ​യ​ര്‍​ന്നു. വ്യാ​ഴാ​ഴ്​​ച ഇ​ത്​ 90 രൂ​പ​യാ​യി കു​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച മൊ​ത്ത വി​ല കി​ലോ​ക്ക്​ 30 – 35 രൂ​പ​യും ചി​ല്ല​റ വി​ല്‍​പ​ന വി​ല 40 രൂ​പ​യു​മാ​യി​രു​ന്നു. 48 മ​ണി​ക്കൂ​റി​നി​ടെ ഒ​റ്റ​യ​ടി​ക്ക്​ 100 രൂ​പ​യാ​ണ്​ കു​റ​ഞ്ഞ​ത്. ത​മി​ഴ്​​നാ​ട്ടി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ നാ​ട​ന്‍ ത​ക്കാ​ളി ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ ച​ന്ത​ക​ളി​ലെ​ത്തു​ന്നി​ല്ലെ​ന്നും വ്യാ​പാ​രി​ക​ള്‍ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം ; തെളിവ് കൈയിലുള്ളവർ ഹാജരാക്കണമെന്ന് യോ​ഗി ആദിത്യനാഥ്

0
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തിൽ തെളിവുള്ളവർ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി യോ​ഗി...

ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

0
ചെന്നൈ: ഡിഎംകെയ്ക്കെതിരെ വിമർശനവുമായി സിപിഎം. ഡിഎംകെ നവ ഉദാര നയങ്ങൾ ആണ്...

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...