കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ; അടിയന്തിരയോഗം വിളിച്ച് പ്രധാനമന്ത്രി മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ആശങ്കയായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ചേരുന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ പുരോഗതിയും ചർച്ചയാകും. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ നാശം വിതച്ച ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരിയാണ് ഒമിക്രോൺ എന്നാണ് ലോകാരോഗ്യ സംഘടനയുടേയും മുന്നറിയിപ്പ്.

ഒമിക്രോൺ വ്യാപിച്ച ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റു ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം ഇതിനോടകം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും യാത്ര നിയന്ത്രണമേർപ്പെടുത്തി. ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ മാസം 24-നാണ് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. ബോട്സ്വാന, ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകേഭദം കണ്ടെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു

0
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ...

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു ; ആർപ്പൂക്കര അടക്കം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

0
കോട്ടയം: കോട്ടയത്ത് ഇന്നലെ രാത്രിയിൽ മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെത്തുടർന്ന്...

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല ; ക്യാമ്പിൽ മരുന്നുണ്ടെന്ന്...

0
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി...

കശുവണ്ടി കോർപ്പറേഷൻ അഴിമതി ; ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ച് കെഎ രതീഷ്

0
തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ ഒന്നാം പ്രതിയായ കെ എ...