തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തുടരന്വേഷണത്തിന് നാളെ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തുടരന്വേഷണത്തിന് നാളെ തീരുമാനം. രണ്ട് പുതിയ അന്വേഷണമാണ് ഉണ്ടാകുക. പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപിയുടെ പങ്കിനെക്കുറിച്ച് ഡിജിപി ആയിരിക്കും അന്വേഷിക്കുക. അതുപോലെ തന്നെ പൂരം അട്ടിമറി വിഷയത്തിൽ മറ്റൊരു അന്വേഷണവും ഉണ്ടാകും. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയിലാണ് പുതിയ അന്വേഷണത്തിനൊരുങ്ങുന്നത്. ശുപാർശ നൽകി ഒരാഴ്ച കഴിഞ്ഞാണ് തീരുമാനം എത്തിയിരിക്കുന്നത്. പുതിയ അന്വേഷണം വരുമ്പോൾ എഡ‍ിജിപി തുടരുമോ എന്ന കാര്യവും നാളെ നിർണ്ണായകമാണ്. നാളത്തെ മന്ത്രിസഭ യോ​ഗത്തിൽ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. ജുഡിഷ്യൽ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മറ്റന്നാൾ നിയമസഭ ചേരും മുൻപ് എഡിജിപിയെ മാറ്റുമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഡിജിപിയെ മാറ്റണമെന്ന നിലപാടിലാണ് സിപിഐ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെൻട്രൽ ദുബായിൽ സ്ഫോടനം , വ്യാജ പ്രചാരണത്തിനെതിരെ യുഎഇ

0
അബുദാബി: സെൻട്രൽ ദുബായിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വ്യാജവാർത്ത ചമയ്ക്കുകയും...

ധ്യാൻ ശ്രീനിവാസന് എതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി

0
ചെന്നൈ : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധ്യാൻ ശ്രീനിവാസന്റെ 'സിഎം'...

വിഎസിന്‍റെ ഓർമ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് വിതരണം ചെയ്യാത്തതിൽ പ്രതികരിച്ച് പി രാജീവ്

0
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം...