ബോധരഹിതയാക്കി പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങൾ പകർത്തി ; ഡോക്ടർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : രാജ്യത്തെ നടുക്കിയ ആർജികർ ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തിന് ശേഷം ബംഗാളിൽ വീണ്ടും ആശുപത്രിയിൽ ബലാത്സംഗം. ലഹരിമരുന്ന് കുത്തിവെച്ച് രോഗിയെ ബലാത്സംഗം ചെയ്ത കേസിൽ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ബരുൻഹട്ട് ഏരിയയിലെ ക്ലിനിക്കിൽ നിന്നും നൂർ ആലം സർദാർ എന്ന ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗവും കൊലപാതകവും ഉൾപ്പെടുന്ന കേസുകളിൽ വധശിക്ഷ നിർബന്ധമാക്കുന്ന പുതിയ ബിൽ കഴിഞ്ഞ മാസം ബംഗാൾ സർക്കാർ ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചികിത്സയ്ക്കായി എത്തിയ യുവതിയോട് ഒരു കുത്തിവെയ്പ്പ് എടുക്കണമെന്ന് പറഞ്ഞ ഡോക്ടർ നൂർ ആലം സർദാർ കുത്തിവെയ്‌പ്പെടുക്കാൻ വിസമ്മതിച്ച യുവതിയെ നിർബന്ധിക്കുകയായിരുന്നു. പിന്നാലെ യുവതി ബോധ രഹിതയായി. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ ബലാത്സംഗത്തിനിരയായെന്ന് മനസ്സിലായത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഡോക്ടർ മൊബൈലിൽ പകർത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. പ്രതി ആവശ്യപ്പെട്ട നാല് ലക്ഷം രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അപമാനിക്കുമെന്നും ഡോക്ടർ ഭീഷണിപ്പെടുത്തതായി യുവതി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...