ടൂറിസം വകുപ്പിന്റെ സെമിനാര്‍ നാളെ കുട്ടിക്കാനത്ത്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031 ലോകം കൊതിക്കും കേരളം’ എന്ന ഏകദിന ശില്പശാല ശനിയാഴ്ച (ഒക്ടോബർ 25) കുട്ടിക്കാനം മരിയന്‍ കോളേജില്‍ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിക്കും. ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്‌ധർ, വിദ്യാർത്ഥികൾ, വ്യവസായ പ്രതിനിധികൾ, വിദേശ പ്രതിനിധികൾ, പ്രൊഫഷണലുകൾ, യുവ സംരംഭകർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന ഈ സെമിനാറിൽ ടൂറിസത്തിന്റെ ഭാവി രൂപപ്പെടുത്താൻ സഹായകമായ തന്ത്രപരമായ ലക്ഷ്യങ്ങൾ, പുതിയ അവസരങ്ങൾ, പുതുമയാർന്ന സമീപനങ്ങൾ എന്നിവ ചർച്ച ചെയ്യും. സമ്പൂർണ്ണ സുരക്ഷ, ശുചിത്വം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങൾ മുതൽ ഭാവിയിൽ ടൂറിസം മേഖലയുടെ സാമൂഹിക അടിത്തറയുടെ ആവശ്യകതയെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...