ടൂറിസ്റ്റ് ബസ് മറിഞ്ഞു പത്തോളം പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

തേഞ്ഞിപ്പലം : ദേശീയപാത ചേളാരി പാണമ്പ്രയില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടു മറിഞ്ഞു പത്തോളം പേര്‍ക്ക് പരുക്ക്. കിളിമാനൂര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോവുന്ന സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍ പെട്ട് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിയും എത്തിച്ചു ചികില്‍സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല.അപകടത്തില്‍ പെട്ട ബസ് ക്രെയിന്‍ എത്തിച്ചു ഉയര്‍ത്തി. അപകടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ മേഖലയാണ് ദേശീയപാതയിലെ പാണമ്ബ്ര വളവ്. സിനിമ നടന്‍ ജഗതി ശ്രീകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ ഇവിടെ വെച്ചാണ് അപകടത്തില്‍ പെട്ടത് .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...