പാമ്പുകളുടെ പ്രദർശനം കാണാനെത്തിയ വിനോദ സഞ്ചാരി പാമ്പ് കടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കെയ്റോ : കുടുംബത്തോടൊപ്പം പാമ്പുകളുടെ പ്രദർശനം കാണാനെത്തിയ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. ഈജിപ്തിലെ ഒരു ഹോട്ടലിലാണ് സംഭവം. ജർമനിയിൽ നിന്നുള്ള 57കാരനായ സഞ്ചാരിയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഈജിപ്തിലെ പ്രശസ്തമായ ചെങ്കടൽ വിനോദസഞ്ചാര കേന്ദ്രമായ ഹുർഘദയിലെ ഒരു ഹോട്ടലിൽ വെച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഹോട്ടലിലെ വിനോദപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെ പാമ്പാട്ടി രണ്ട് പാമ്പുകളെ കാണികളുടെ കഴുത്തിൽ ചുറ്റിക്കൊടുക്കുന്നുണ്ടായിരുന്നു. ഇവ മൂർഖൻ പാമ്പുകളായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പ്രകടനത്തിനിടയിൽ പാമ്പാട്ടി ഇതിലൊരു പാമ്പിനെ ജർമ്മൻ സ്വദേശിയായ വിനോദസഞ്ചാരിയുടെ പാൻറ്സിനുള്ളിലേക്ക് ഇഴഞ്ഞു കയറാൻ അനുവദിച്ചു. ഈ സമയത്താണ് പാമ്പ് അദ്ദേഹത്തിന്റെ കാലിൽ കടിച്ചത്.

പാമ്പ് കടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തിന് വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായി. ശ്വാസതടസ്സവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് ജർമ്മൻ പൊലീസും പ്രോസിക്യൂട്ടർമാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാമ്പിന്റെ വിഷം ശരീരത്തിൽ എത്രത്തോളം ബാധിച്ചു എന്നറിയാൻ ടോക്സിക്കോളജി പരിശോധനാ ഫലങ്ങൾക്കായി അധികൃതർ കാത്തിരിക്കുകയാണ്. വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും വന്യമൃഗങ്ങളെ ഇത്തരം പ്രദർശനങ്ങൾക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ചും വലിയ ചർച്ചകൾക്ക് ഈ സംഭവം വഴിതെളിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....