ജനങ്ങൾക്കിടയിൽ ഭരണ വിരുദ്ധ വികാരമുണ്ടായില്ലെന്ന് ടി പി രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ ഭരണ വിരുദ്ധ വികാരമുണ്ടായില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തുടർച്ചയായ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരും. ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് ജനങ്ങൾ പൊതുവിൽ സ്വീകരിച്ചത്. യുഡിഎഫ് തുടർച്ചയായി കളവ് പ്രചരിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ സ്ഥാനാർത്ഥികളെ വ്യക്തി അധിക്ഷേപം നടത്താൻ ശ്രമം നടന്നു. പേരാമ്പ്ര അടക്കമുള്ള മണ്ഡലങ്ങളിൽ വികസനം യാഥാർഥ്യമാണ്. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നടത്തിയ വികസന പ്രവർത്തനങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കി.

സംസ്ഥാനത്ത് ഭരണതുടർച്ച ഉണ്ടാകും. എത്ര സീറ്റ് ലഭിക്കുമെന്ന് പറയാൻ കഴിയില്ല, ന്യൂന പക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് പോകില്ലെന്ന് ഉറപ്പാണ്. ഇത്തവണ ഗൾഫ് വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അത് ആർക്കാകും ഗുണകരമാകുകയെന്നത് ഇപ്പോൾ പറയാൻ കഴിയില്ല. വോട്ടർ പട്ടിക ലൈവ് ആണ്. എസ്ഡിപിഐയും ഇടതുമുന്നണിയും തമ്മിൽ ഈ തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയില്ല. മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുമെന്നും തിരഞ്ഞെടുപ്പ് വിശദമായി ചർച്ച ചെയ്യുമെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...