ക്രിസ്ത്യന്‍ സഭകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ടിപി സെന്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്രിസ്ത്യൻ സഭകൾക്കെതിരെ കടുത്ത വർഗീയപരാമർശങ്ങളുമായി മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി. സെൻകുമാർ. ആറ് ശതമാനം വോട്ടുള്ള ക്രിസ്ത്യൻ സഭ ആരെയാണ് പേടിപ്പിക്കുന്നതെന്നും അവരോട് പോണാൽ പോകട്ടും പോടാ എന്നാണ് പറയാനുള്ളതെന്നും സെൻകുമാർ പറഞ്ഞു. കേരളത്തിൽ മതാടിസ്ഥാനത്തിൽ വിഭജനം നടന്നാൽ ബി.ജെ.പിക്ക് 95 സീറ്റുകളിൽ ജയിക്കാൻ ഇപ്പോഴും സാധിക്കുമെന്നും ഫേസ്ബുക് വി​ഡിയോയിൽ സെൻകുമാർ പറയുന്നു. ഈ നഗ്ന യാഥാർത്ഥ്യം ബിജെപി നേതൃത്വം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ചില സഭകൾക്ക് മതപരിവർത്തനം ഒരു ലക്ഷ്യമാണെന്ന് മനസ്സിലാക്കണം. ആ ലക്ഷ്യത്തിന് വിഘാതമാകുന്ന യാതൊന്നിനെയും വോട്ട് ചെയ്ത് വിജയിപ്പിക്കാൻ അവർ സമ്മതിക്കില്ല എന്ന യാഥാർഥ്യം ബി.ജെ.പി മനസ്സിലാക്കാത്തിടത്തോളം കാലം കേരളത്തിൽ ഇത്തരം വൃത്തികേടുകൾ സംഭവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കുക, നിങ്ങൾ എന്തുതന്നെ ചെയ്താലും നിങ്ങൾ അവരിൽ ഒരാളെ ബി.ജെ.പി പ്രസിഡന്റ് ആക്കിയാലും പ്രധാനമന്ത്രിയാക്കിയാലും അവർക്ക് മതപരിവർത്തനം നടത്താൻ സൗകര്യമില്ലെങ്കിൽ അവർ അതിന് വോട്ട് ചെയ്യുകയില്ല എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.

രാഷ്ട്രീയത്തിൽ സ്വതന്ത്രമായി ഇടപെടുമ്പോൾ മെത്രാന്മാർക്കും മറ്റും എന്ത് പ്രൊട്ടക്ഷൻ ആണുള്ളത്? രാഷ്ട്രീയം പറഞ്ഞാൽ അവർ രാഷ്ട്രീയക്കാരായി. അവർക്ക് പിന്നീട് ളോഹയുടെ പ്രൊട്ടക്ഷൻ ഇല്ല. ളോഹയുടെ പ്രൊട്ടക്ഷൻ കിട്ടണമെങ്കിൽ അവർ പുരോഹിതന്റെ റോളിൽ മാത്രം നിൽക്കണം. ഏതെങ്കിലും പൂജാരി ഇറങ്ങിവന്ന് അമ്പലത്തിൽ നിന്ന് പ്രഖ്യാപിക്കുന്നുണ്ടോ നിങ്ങൾ ഇന്ന പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന്? അപ്പോൾ ആ പ്രഖ്യാപനം നടത്തുന്ന ളോഹയിട്ട പുരോഹിതന് എന്തിനാണ് പ്രത്യേക പ്രൊട്ടക്ഷൻ കൊടുക്കുന്നത്?’ -സെൻകുമാർ ചോദിച്ചു.
‘ക്രിസ്ത്യൻ സഭകളെ പറ്റിയും ഇലക്ഷനിൽ അവരെടുത്ത സമീപനത്തെ പറ്റിയും പിസി ജോർജും ഷോൺ ജോർജും നടത്തിയ പ്രസ്താവനകളെ കുറിച്ച് ചർച്ചകൾ നടക്കുന്ന ഒരു സമയമാണ്. ഒരു കാര്യം നമ്മൾ മനസ്സിലാക്കണം, കേരളത്തിലെ ക്രിസ്ത്യൻ ജനസംഖ്യ മൊത്തം 18% ആണ്. അതിൽ 6% ലാറ്റിൻ ക്രിസ്ത്യൻ ആണ്. ബാക്കി 6%ത്തിൽ അധികം സിഎസ്ഐ, പെന്തക്കോസ്ത് സഭകളും മറ്റുമാണ്. അത് കഴിഞ്ഞ് ബാക്കിയുള്ളതാണ് സീറോ മലബാറും മാർത്തോമ, ഓർത്തഡോക്സ്, ജാക്കോബേറ്റ് തുടങ്ങിയവർ.

എന്നാൽ, ഇപ്പോഴത്തെ ബി.ജെ.പി നേതൃത്വം ചെയ്യുന്നത് അവസാനം പറഞ്ഞ കൂട്ടരുടെ മുന്നിൽ പോയി മുട്ടുകുത്തി നിൽക്കുകയാണ്. അവർക്ക് കേക്ക് കൊണ്ടുകൊടുക്കുന്നു, അവർ പറയുന്നത് മാത്രം അനുസരിക്കുന്നു. ചില സഭകൾക്ക് മതപരിവർത്തനം ഒരു ലക്ഷ്യമാണെന്ന് മനസ്സിലാക്കണം. ആ ലക്ഷ്യത്തിന് വിഘാതമാകുന്ന യാതൊന്നിനെയും വോട്ട് ചെയ്ത് വിജയിപ്പിക്കാൻ അവർ സമ്മതിക്കില്ല എന്ന യാഥാർഥ്യം ബി.ജെ.പി മനസ്സിലാക്കാത്തിടത്തോളം കാലം കേരളത്തിൽ ഇത്തരം വൃത്തികേടുകൾ സംഭവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കുക, നിങ്ങൾ എന്തുതന്നെ ചെയ്താലും നിങ്ങൾ അവരിൽ ഒരാളെ ബി.ജെ.പി പ്രസിഡന്റ് ആക്കിയാലും പ്രധാനമന്ത്രിയാക്കിയാലും അവർക്ക് മതപരിവർത്തനം നടത്താൻ സൗകര്യമില്ലെങ്കിൽ അവർ അതിന് വോട്ട് ചെയ്യുകയില്ല എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.

അപ്പർകാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരും കൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അപ്പർ കാസ്റ്റ് ക്രിസ്ത്യൻ എന്ന് പറയാൻ കാരണം ഇവരിൽ പലരും പറയുന്നത് സെന്റ് തോമസ് കേരളത്തിൽ വന്ന സമയത്ത് മതപരിവർത്തനം നടത്തിയ ബ്രാഹ്മണ കുടുംബങ്ങളിൽപെട്ട ആളുകളുടെ പിന്മുറക്കാരാണ് തങ്ങൾ എന്നാണ്. പക്ഷേ സെന്റ് തോമസ് കേരളത്തിൽ വന്നിരുന്നോ എന്നുള്ളത് തന്നെ സംശയാസ്പദമാണ്. വന്നു എന്ന് തന്നെ വിചാരിക്കട്ടെ, പക്ഷേ ആ സമയത്ത് കേരളത്തിൽ നമ്പൂതിരിമാർ ഇല്ലായിരുന്നു എന്നുള്ളത് മറ്റൊരു ചരിത്രസത്യമാണ്. അപ്പോൾ ഏതായാലും അതിനാണ് ക്രെഡിറ്റ് എടുക്കുന്നത്. താഴ്ന്ന ജാതിയിൽ നിന്ന് മതപരിവർത്തനം ചെയ്തു എന്നതിൽ യാതൊരു ക്രെഡിറ്റും ഇല്ല. ഏറ്റവും മുതിർന്ന ജാതിയിൽ നിന്ന് മതപരിവർത്തനം ചെയ്തു എന്ന കാര്യത്തിലാണ് ക്രെഡിറ്റ് എടുക്കുന്നത്.

ഏകദേശം ആറ് ശതമാനമാണ് അപ്പർ കാസ്റ്റ് ക്രിസ്ത്യൻസ്. വിശ്വകർമ്മസഭയും ധീവരസഭയും കൂടിയാൽ തന്നെ ഏകദേശം എട്ട് ശതമാനത്തോളം വോട്ട് വരുമെന്ന് രാജീവ് ചന്ദ്രശേഖർ മനസ്സിലാക്കണം. പക്ഷേ, കേരളത്തിലെ ബി.ജെ.പിക്ക് അവരെ വേണ്ട. അതുകൂടാതെ എത്രയോ ഗണിക, കണിക പോലുള്ള ഹിന്ദു സഭകൾ കേരളത്തിൽ ബാക്കിയുണ്ട്. അവരുടെയൊന്നും വോട്ട് ബി.ജെ.പിക്ക് വേണ്ട. അതുകൊണ്ട് ഞാൻ വീണ്ടും പറയുകയാണ്, വളരെ തെറ്റായ ഒരു നയമാണ് ഇപ്പോഴത്തെ ബിജെപി നേതൃത്വം സ്വീകരിച്ചത്.

തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും ഇത്തരം കാര്യങ്ങൾ പറയാൻ ഹിന്ദുവിന് ആരുമില്ല. അങ്ങനെയുള്ള കാര്യങ്ങളൊക്കെ അറിയാത്തവരാണോ ഇപ്പോഴത്തെ ബിജെപി കേരളത്തിൻറെ നേതൃത്വത്തിൽ ഉള്ളവർ? ഇത് പറയുമ്പോൾ പലർക്കും പൊള്ളുന്നത് എന്തിനാണ്. ഞാൻ ഒരിക്കൽ കൂടി പറയുന്നു, ആരെ പേടിപ്പിക്കാനാണ് ഈ ആറ് ശതമാനം വോട്ടുള്ള സഭകൾ ശ്രമിക്കുന്നത്? പോണാൽ പോകട്ടും പോടാ എന്നാണ് അതിനുള്ള മറുപടി. അത്രയേ ഉള്ളൂ. കാരണം അവരുടെ ഒന്നും സഹായമില്ലാതെ ജയിക്കാനായി സീറ്റുകൾ കേരളത്തിൽ വേറെ കിടപ്പുണ്ട്. അതായത് ഒരു മതടിസ്ഥാനത്തിൽ വിഭജനം നടന്നാൽ 95 സീറ്റുകളിൽ ജയിക്കാൻ ഇപ്പോഴും സാധിക്കും. ഈ നഗ്ന യാഥാർത്ഥ്യം ബിജെപി നേതൃത്വം മനസ്സിലാക്കുക.

ഞാൻ മതാടിസ്ഥാനത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതല്ല, പക്ഷേ ആ രീതിയിൽ ആരെങ്കിലും പ്രവർത്തിക്കുന്നു എന്ന് കാണുമ്പോൾ അതിന് മറുപടി കൊടുക്കേണ്ടേ? ഫോർ എവരി ആക്ഷൻ ദേർ ഇസ് ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ. അതുകൂടി ഇവർ മനസ്സിലാക്കണം. നമ്മളെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് ഇങ്ങനെയാണ്. അത് എന്തുകൊണ്ടാണ് ലാറ്റിൻ കാത്തലിക് സഭകളെയും സിഎസ്ഐ സഭകളെയും ഒന്നും പ്രീണിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കാത്തത്. അവർ ഇത്തരം ഒബ്ജക്ഷനുമായിട്ടൊന്നും വരുന്നുമില്ലല്ലോ. ഈ എഫ്സിആർഎയുടെ (FCRA) കാര്യത്തിൽ ഒബ്ജക്ഷൻ കേരളത്തിൽ നിന്ന് മാത്രമാണ്. ഏകദേശം പന്തീരായിരത്തിലധികം പുരോഹിതരും 20000ത്തിലധികം കന്യാസ്ത്രീകളും ഇന്ത്യയിലും വിവിധ ഭാഗങ്ങളിലും മതപരിവർത്തനത്തിന് ശ്രമം നടത്തുന്നുണ്ട്.

ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 75 ശതമാനത്തിൽ അധികം കുറഞ്ഞു എന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ പറഞ്ഞിരിക്കുന്നു. ഇനിയും അത് താഴുകയാണ് എന്നുള്ളത് യാഥാർത്ഥ്യമാണ്. ക്രിപ്റ്റോക്രിസ്ത്യൻ എന്ന് യാഥാർത്ഥ്യത്തിൽ ക്രിസ്ത്യൻ ആകുന്നുവോ, വലിയൊരു ഇടിവാണ് ഹിന്ദു ജനസംഖ്യയുടെ പെർസന്റേജിൽ വരാൻ പോകുന്നത്. ഇത് യാഥാർത്ഥ്യമായിരിക്കെ ഇനിയും മതപരിവർത്തനം നടത്തി ഹിന്ദുവിനെ ഇന്ത്യയിൽ തന്നെ ഒരു മൈനോറിറ്റി ആക്കാനുള്ള സംവിധാനം ഒരുക്കാനാണോ കേരളത്തിലെ ഈ ബിജെപി നേതൃത്വം തയ്യാറെടുപ്പ് നടത്തുന്നത്? ഞങ്ങൾക്ക് തീർച്ചയായിട്ടും അതിനെ എതിർക്കേണ്ടിവരും. അതുകൂടി എല്ലാവരും മനസ്സിലാക്കുക. ജയ് ശ്രീറാം’ -സെൻകുമാർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ 99 % വിഷയങ്ങളിലും ധാരണയെന്ന് യുഎസ് അംബാസഡർ

0
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...